'ക്യാ കൂള്‍ ഹെ ഹം 3'ക്കെതിരെ ഹന്‍സല്‍ മേഹ്ത

മുംബൈ: ബോളിവുഡ് സെക്‌സ് കോമഡി ചിത്രം 'ക്യാ കൂള്‍ ഹെ ഹം 3' ക്കെതിരെ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത. ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതില്‍...

Hansal-Mehta

മുംബൈ: ബോളിവുഡ് സെക്‌സ് കോമഡി ചിത്രം 'ക്യാ കൂള്‍ ഹെ ഹം 3' ക്കെതിരെ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത. ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതില്‍ സന്തോഷമുണ്ടെന്ന് ഹന്‍സല്‍ മേഹ്ത പറയുന്നു.

ചിത്രത്തെ പിന്തിരിപ്പന്‍ വിഡ്ഢിത്തം എന്നാണ് ഹന്‍സല്‍ മേഹ്ത വിശേഷിപ്പിച്ചത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിലെ എണ്‍പതോളം സീനുകള്‍ സെന്‍സര്‍ബോര്‍ഡ് കട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം ചിത്രങ്ങള്‍ ജനങ്ങള്‍ ഉപേക്ഷിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും മേഹ്ത പറഞ്ഞു. അതേസമയം, 2002 ല്‍ 'യെ ക്യാ ഹോ രഹാ ഹെ' എന്ന അഡല്‍ട്ട് ചിത്രം സംവിധാനം ചെയ്ത ഹന്‍സല്‍ മേഹ്തയാണ് പുതിയ സെക്‌സ് കോമഡി ചിത്രങ്ങളെ വിമര്‍ശിക്കുന്നത് എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

അന്ന് ഹന്‍സല്‍ മേഹ്തയുടെ 'യെ ക്യാ ഹോ രഹാ ഹെ'യും വമ്പന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത് എന്നതും രസകരമായ വസ്തുതയാണ്.