നമസ്തേയും ഡ്രൈവറും ഉടന്‍ എത്തുന്നു

ഭാവന, വിനയ് ഫോര്‍ട്ട്‌ എന്നിവര്‍ ഒന്നിക്കുന്ന 'ഹല്ലോ നമസ്തേ' , അസിഫ് അലി നായകനാകുന്ന 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങള്‍ ഉടന്‍ തീയറ്ററുകളില്‍...

നമസ്തേയും ഡ്രൈവറും ഉടന്‍ എത്തുന്നു

driver-on-duty-movie-poster-5547

ഭാവന, വിനയ് ഫോര്‍ട്ട്‌ എന്നിവര്‍ ഒന്നിക്കുന്ന 'ഹല്ലോ നമസ്തേ' , അസിഫ് അലി നായകനാകുന്ന 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങള്‍ ഉടന്‍ തീയറ്ററുകളില്‍ എത്തുന്നു.

ജയദേവന്‍ സംവിധാനം ചെയ്യുന്ന ഹല്ലോ നമസ്തേയില്‍ ഭാവന , വിനയ് ഫോര്‍ട്ട്‌ , മിയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ജനുവരി 29നാണ് നിശ്ചയിച്ചിരിക്കുന്നത്. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം പ്രേക്ഷകരെ രസിപ്പിക്കും എന്നുള്ളതില്‍ സംശയമില്ല.


ആസിഫ് അലി ആദ്യമായി ഒരു പോലീസ് വേഷത്തില്‍  എത്തുന്നു എന്നതാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രത്യേകത.  ഒരു സമ്പൂര്‍ണ വനിതാ പോലീസ് സ്റ്റേഷനില്‍ ഡ്രൈവറായി എത്തുന്ന കഥാപാത്രമാണ് ആസിഫിന്റേത്. നടി അഭിരാമി ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ആസിഫിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്‌ സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജനനി അയ്യരാണ്.  ജനനിയുടെയും ആസിഫിന്റെയുo കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രം ഫെബ്രുവരി ആദ്യം തീയറ്ററുകളില്‍ എത്തും.