ഗുലാം അലിക്ക്‌ വമ്പിച്ച സ്വീകരണം

തിരുവനന്തപുരം:വിശ്വപ്രസിദ്ധ പാക് ഗസല്‍ ഗായകന്‍ ഉസ്‌താദ്‌ ഗുലാം അലിക്ക്‌ കേരളത്തില്‍ വമ്പിച്ച സ്വീകരണം. സ്വരലയയുടെ പ്രഥമ ഗ്ലോബല്‍ ലെജന്‍ഡറി പുരസ്‌കാരം...

ഗുലാം അലിക്ക്‌ വമ്പിച്ച സ്വീകരണം

9-intolerance.jpg.image.975.568

തിരുവനന്തപുരം:വിശ്വപ്രസിദ്ധ പാക് ഗസല്‍ ഗായകന്‍ ഉസ്‌താദ്‌ ഗുലാം അലിക്ക്‌ കേരളത്തില്‍ വമ്പിച്ച സ്വീകരണം. സ്വരലയയുടെ പ്രഥമ ഗ്ലോബല്‍ ലെജന്‍ഡറി പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഗുലാം അലിയെ സംസ്‌ഥാന സര്‍ക്കാരും സാംസ്‌കാരിക കേരളളവും ആദരിച്ചു.വിശ്വപ്രസിദ്ധ കലാകാരനായ ഗുലാം അലിയെ ആദരിക്കുന്നതിലൂടെ നാം സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണു  ചടങ്ങില്‍ സംബന്ധിച്ച് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഗ്ലോബല്‍ ലെജന്‍ഡറി പുരസ്‌കാരം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചേര്‍ന്നു ഗുലാം അലിക്കു സമ്മാനിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ ഉപഹാരവും തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗുലാം അലിക്കു മുഖ്യമന്ത്രി സമ്മാനിച്ചു.

50 വര്‍ഷത്തിലധികം നീണ്ട തന്റെ സംഗീത ജീവിതത്തില്‍ മറക്കാനാവാത്ത ദിവസമാണിതെന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ ഗുലാം അലി പ്രതികരിച്ചു.

ഹിന്ദിയില്‍ പ്രസംഗിച്ച മന്ത്രി രമേശ്‌ ചെന്നിത്തല, ഗുലാം അലിയെയും അദ്ദേഹത്തിന്റെ പാട്ടിനെയും കേരളം വരവേല്‍ക്കുകയാണെന്ന്‌അഭിപ്രായപ്പെട്ടു. ഗുലാം അലിയെ ആദരിക്കുന്നതു കേരളത്തിന്‌ അഭിമാന മുഹൂര്‍ത്തമാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ചടങ്ങ്‌ ഒരു സാംസ്‌കാരികപ്രതിരോധ പ്രഖ്യാപനമാണെന്നും ഗുലാം അലിയുടെ സംഗീതത്തിലൂടെ രാജ്യാതിര്‍ത്തികള്‍ അലിഞ്ഞ്‌ ഇല്ലാതാകുകയാണെന്നും എം.എ. ബേബി പറഞ്ഞു.