ബാര്‍ കോഴ; സര്‍ക്കാരിന് തിരിച്ചടി; സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു

കൊച്ചി: കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതിയുടെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി...

ബാര്‍ കോഴ; സര്‍ക്കാരിന് തിരിച്ചടി; സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു

k babu and umman chandi

കൊച്ചി: കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതിയുടെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഉചിതമായ മേല്‍ കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബാര്‍ കോഴ കേസില്‍ സിബിഐ ആവശ്യപെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് എ.ജി വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചത്.

ഇലക്ഷന് ആഴ്ചകള്‍ മാത്രം ശേഷിക്കേ അഴിമതി ആരോപണത്തില്‍ പെട്ട് കെ. ബാബു രാജിവെക്കുന്നത്‌ ഒഴുവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ധൃതി പിടിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്ക് കെ. ബാബു കൈമാറിയ രാജിക്കത്ത് അദ്ദേഹം ഇതുവരെ ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടില്ല. ബാബുവിന് പിന്തുണയുമായി കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരൻ രംഗത്തെത്തിയിട്ടുണ്ട്. ബാബുവിനെതിരെ കോടതി പരാമർശങ്ങൾ ഇല്ലായെന്നും, ഉന്നത രാ‍ഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് ബാബു രാജിവെച്ചതെന്നും സുധീരൻ പറഞ്ഞു.

Read More >>