ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിയനാർഡോ ഡികാപ്രിയോ മികച്ച നടൻ

ലോസ് ആഞ്ചൽസ്: എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഇന്നലെ ലോസ് ആഞ്ചൽസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ടൈടാനിക്ക് എന്ന ചിത്രത്തിലെ...

ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിയനാർഡോ ഡികാപ്രിയോ മികച്ച നടൻ

leonardo_dicaprio

ലോസ് ആഞ്ചൽസ്: എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഇന്നലെ ലോസ് ആഞ്ചൽസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ടൈടാനിക്ക് എന്ന ചിത്രത്തിലെ ജാക്ക് എന്ന കഥാപാത്രമായി എന്നും നമ്മുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ലിയനാർഡോ ഡികാപ്രിയോ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ദി റെവറന്‍റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം.  ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍ മികച്ച നടന്‍ എന്നിവ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.  മികച്ച നടിയായി ബ്രി ലാർസനെയും തെരഞ്ഞെടുത്തു.


മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ സയന്‍സ് ഫിക്ഷനായ ദി മാര്‍ഷ്യനാണ് മികച്ച ചിത്രം. ഈ വിഭാഗത്തില്‍ മാര്‍ഷ്യനിലെ നായകന്‍ മാറ്റ് ഡാമന്‍ മികച്ച നടനും ജെന്നിഫര്‍ ലോറന്‍സ് (ചിത്രം: ജോയ്) മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. സില്‍വസ്റ്റര്‍ സ്റ്റാലോൻ (ക്രീഡ്) മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച സഹനടനായി. സ്റ്റീവ് ജോബ്‌സിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്‌ലറ്റ് മികച്ച സഹനടിയായി.

ടി.വി. ഡ്രാമ വിഭാഗത്തില്‍ മാഡ് മെന്നിലെ അഭിനയത്തിന് ജോണ്‍ ഹാം മികച്ച നടനായി. എംപയറിലെ അഭിനയത്തിന് താരാജി പി. ഹെന്‍സണ്‍ മികച്ച നടിയായി. മികച്ച സംഗീത സംവിധായകനായി എന്‍യോ മേറികോണും ( ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച ഒറിജിനല്‍ ഗാനത്തിന് റൈറ്റിങ്‌സ് ഒാണ്‍ ദി വാള്‍ (സാം സ്മിത്ത്, സ്‌പെക്ടര്‍) മികച്ച തിരക്കഥക്ക് ആരോണ്‍ സോര്‍കിനും (സ്റ്റീവ് ജോബ്‌സ്) അർഹരായി.

മികച്ച വിദേശ ചിത്രമായി സണ്‍ ഓഫ് സൗളും (ഹംഗറി) മികച്ച ആനിമേഷന്‍ ചിത്രമായി ഇന്‍സൈഡ് ഔട്ടും തെരഞ്ഞെടുക്കപ്പെട്ടു.

Read More >>