സാധാരണക്കാർക്ക് സ്വര്‍ണ്ണം പൊള്ളുന്നു.

മുംബൈ: സ്വര്‍ണ്ണ വിപണി മൂന്ന്മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി.പത്ത് ഗ്രാമിന്നു 285 രൂപ ഉയര്‍ന്നു 26,730 രൂപയാണ് സ്വർണ്ണവില.കൊച്ചി വിപണിയില്‍...

സാധാരണക്കാർക്ക് സ്വര്‍ണ്ണം പൊള്ളുന്നു.

th (8)

മുംബൈ: സ്വര്‍ണ്ണ വിപണി മൂന്ന്മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി.പത്ത് ഗ്രാമിന്നു 285 രൂപ ഉയര്‍ന്നു 26,730 രൂപയാണ് സ്വർണ്ണവില.
കൊച്ചി വിപണിയില്‍ സ്വര്‍ണ്ണം പവന് 400 രൂപ വര്‍ധിച്ചു 20,200 രൂപയിലെത്തി.

ഉത്സവ കാലത്തിനോടനുബന്ധിച്ചു സ്വർണ്ണത്തിന്നു ആവശ്യക്കാര്‍ ഏറിയതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ്ണ വില ഇപ്പോള്‍ ഉയരുന്നതിനു കാരണമായെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഓഹരി വിപണിയിലെ മാന്ദ്യം കാരണം സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണത്തെ കണക്കാക്കിയതും, വില വര്‍ധനയ്ക്ക് ഒരു കാരണമായി.

രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിനു( 31.1ഗ്രാം) വില 1118.80 ഡോളര്‍ ആണ്.

മഞ്ഞലോഹം ഇനി സാധാരണക്കാർക്ക് കിട്ടാക്കനിയായി മാറുകയാണ്.

Story by
Read More >>