ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍ ഇനി ഗിറ്റാര്‍ മീട്ടില്ല

ന്യൂയോര്‍ക്ക്: 1970കളില്‍ സംഗീതപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന സംഗീത ബാന്‍ഡ്  ഈഗിള്‍സിന്റെ് ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെ (67) അന്തരിച്ചു. കഴിഞ്ഞ കുറച്ചു...

ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍ ഇനി ഗിറ്റാര്‍ മീട്ടില്ല

19-1453173030-frey-glenn

ന്യൂയോര്‍ക്ക്: 1970കളില്‍ സംഗീതപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന സംഗീത ബാന്‍ഡ്  ഈഗിള്‍സിന്റെ് ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെ (67) അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂമോണിയയും കുടല്‍വീക്കവും സന്ധിവാതവുമുള്‍പ്പെടെ രോഗങ്ങളോട് പടപൊരുതി ആശുപത്രി കിടക്കയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് ഇഹലോക വാസം വെടിഞ്ഞത്.

1971ല്‍ ഡോണ്‍ ഹെന്‍ലി, ബെര്‍ണി ലീഡണ്‍, റാന്‍ഡി മീസ്‌നെര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഈഗിള്‍സ് ബാന്‍ഡ് സ്ഥാപിച്ച ഫ്രേ ഹോട്ടല്‍ കാലിഫോര്‍ണിയ അടക്കം നിരവധി ഹിറ്റ്‌ ആല്‍ബങ്ങളില്‍ പ്രവര്‍ത്തിച്ചു. ഹോട്ടല്‍ കാലിഫോര്‍ണിയയിലും ഗാനങ്ങള്‍ എഴുതിയ ഫ്രെ ഹാര്‍ട്ട്എയ്ക്ക് ടുനൈറ്റ്, ലിന്‍ ഐസ് തുടങ്ങിയ ആല്‍ബങ്ങളിലും ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.


1980 ല്‍ ബാന്‍ഡില്‍ നിന്ന് വിട്ട് പോയ ഫ്രെ സ്വന്തമായി ആല്‍ബങ്ങള്‍ പുറത്തിറക്കി. എന്നാല്‍ പതിനെട്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ഈഗിള്‍സില്‍ തിരിച്ചെത്തി. പിന്നീടുള്ള മൂന്ന് വര്‍ഷം ബാന്‍ഡിന്റെ ലോകപര്യടനത്തില്‍ ഒപ്പം കൂടുകയും ചെയ്തു.

https://youtu.be/TpqAUtzWDuw