'ഘര്‍ വാപസി'യിലൂടെ ഗുലാം അലി വെള്ളിത്തിരയിലേക്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി അഭിനയരംഗത്തേക്ക്. സുഹൈബ് ഇല്യാസ് ഒരുക്കുന്ന ഹിന്ദി ചിത്രം 'ഘര്‍ വാപസി'യിലാണ് ഗുലാം അലി...

gulam-ali

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി അഭിനയരംഗത്തേക്ക്. സുഹൈബ് ഇല്യാസ് ഒരുക്കുന്ന ഹിന്ദി ചിത്രം 'ഘര്‍ വാപസി'യിലാണ് ഗുലാം അലി അഭിനയിക്കുന്നത്. ഗുലാം അലി സംഗീത സംവിധാനം നിര്‍വഹിച്ച് അദ്ദേഹം തന്നെ പാടുന്ന ഗാനവും ചിത്രത്തിലുണ്ടായിരിക്കും.

ഫരീദ ജലാല്‍, റീമ ലാഗൂ, ആലോക് നാഥ്, ദീപക് തിജോരി, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജനുവരി 29 ന് സിനിമയുടെ മ്യൂസിക് ലോഞ്ച് മുംബൈയില്‍ നടക്കും. ചടങ്ങില്‍ ഗുലാം അലി പങ്കെടുക്കുമെന്നാണ് അറിയുന്നത്.


ഗസല്‍ ആലാപനം അഭിനയത്തേക്കാള്‍ എളുപ്പമാണെന്ന് ഗുലാം അലി പറയുന്നു. അഭിനയം തന്നെ സംബന്ധിച്ചടത്തോളം തീര്‍ത്തും പുതുമയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതിന്റെ തിരക്കിലാണ് ഗുലാം അലി.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ശിവസേനയുടെ ഭീഷണി മൂലം ഉപേക്ഷിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഗസല്‍ രാജാവിന് പിന്തുണയുമായി ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഗുലാം അലി തിരുവനന്തപരും, കോഴിക്കോട് നഗരങ്ങളില്‍ ഗസല്‍ അവതരിപ്പിച്ചിരുന്നു.

Story by