സിനിമ-സീരിയല്‍ നടന്‍ കൊല്ലം ജി. കൃഷണ പിള്ള അന്തരിച്ചു

കൊല്ലം: സിനിമ-സീരിയല്‍ നടന്‍ ജി. കൃഷ്ണപിള്ള എന്ന കൊല്ലം ജി.കെ. പിള്ള (80) അന്തരിച്ചു. ഇദ്ദേഹത്തിന്‍െറ അന്ത്യം മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍...

സിനിമ-സീരിയല്‍ നടന്‍ കൊല്ലം ജി. കൃഷണ പിള്ള അന്തരിച്ചു

kollam-gk-pillai-in-my-dear-kuttichathan-1984

കൊല്ലം: സിനിമ-സീരിയല്‍ നടന്‍ ജി. കൃഷ്ണപിള്ള എന്ന കൊല്ലം ജി.കെ. പിള്ള (80) അന്തരിച്ചു. ഇദ്ദേഹത്തിന്‍െറ അന്ത്യം മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു. സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് മുളങ്കാടകം പൊതുശ്മശാനത്തില്‍ വച്ച് നടക്കും.

1962ല്‍ കൊല്ലം യൂനിവേഴ്സല്‍ തിയറ്റേഴ്സിന്‍െറ ‘ദാഹജലം’  എന്ന നാടകത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച പിള്ള എ.എന്‍. തമ്പി സംവിധാനം ചെയ്ത ‘മാസപ്പടി മാതുപിള്ള’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തത്തെിയത്.


മുച്ചീട്ടുകളിക്കാരന്‍െറ മകള്‍, പുഷ്പശരം, മുക്കുവനെ സ്നേഹിച്ച ഭൂതം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സൂര്യന്‍, ഇത്തിക്കരപക്കി, അറബിക്കടലോരം തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച പിള്ള ഒരു കാലത്ത് വളരെ തിരക്കുള്ള ഒരു ഹാസ്യ കലാകാരനായിരുന്നു.  1976ല്‍ പുറത്തിറങ്ങിയ ‘പുഷ്പശരം’ സിനിമയിലെ ‘കൊത്തിക്കൊത്തി മൊറത്തില്‍ കേറി കൊത്താതെടാ...’ എന്ന ഗാനം ആലപിച്ചതും ജി.കെ പിള്ളയാണ്.

കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥനായിരുന്ന പിള്ള കാഴ്ചക്കുറവ് മൂലം അഞ്ചുവര്‍ഷമായി അഭിനയരംഗത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.