ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നത് വലിയ തമാശ: കരണ്‍ ജോഹര്‍

രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ആമിര്‍ ഖാന് പിന്നാലെ സംവിധായകന്‍ കരണ്‍ ജോഹറും. ഇന്ന് ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു തമാശയായി...

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നത് വലിയ തമാശ: കരണ്‍ ജോഹര്‍

karan-johar

രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ആമിര്‍ ഖാന് പിന്നാലെ സംവിധായകന്‍ കരണ്‍ ജോഹറും. ഇന്ന് ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു തമാശയായി മാറിക്കഴിഞ്ഞിരിക്കുന്നതായി കരണ്‍ ജോഹര്‍ പറഞ്ഞു. രാജസ്ഥാനില്‍ നടക്കുന്ന ജയ്പൂര്‍ ലിറ്ററെച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു കരണ്‍.

ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയെപ്പറ്റി എന്തുകൊണ്ടാണ് അഭിപ്രായം പറയാത്തത് എന്ന ചോദ്യത്തിന് കരണ്‍ നല്‍കിയ മറുപടി, 'ഇത്തരം ഒരു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കണം എന്ന് ആഗ്രഹമുണ്ട് എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തമാശകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായങ്ങള്‍ ഒരുപക്ഷേ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം'.


'ഞാനൊരു സിനിമാ സംവിധായകനാണ് പക്ഷേ എനിക്ക് പോലും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി ആവിഷ്‌കരിക്കുവാന്‍ കഴിയുന്നില്ല,' കരണ്‍ പറഞ്ഞു.

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുത കാരണം ഭാര്യ കിരണ്‍ ഇന്ത്യ വിട്ടു പോകുന്നതാണ് നല്ലത് എന്ന് തന്നോട് അഭിപ്രായപ്പെട്ടു എന്ന ആമിറിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആമിറിനെതിരെ ബിജെപി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. വിവാദത്തിനു പിന്നാലെ ആമിര്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസ്സിഡര്‍ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടു. അമിതാഭ്ബച്ചന്റെയും പ്രിയങ്കാ ചോപ്രയുടെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.