കര്‍ണാടകയിലെ മാല്‍പെ ബീച്ച്; ഇന്ത്യയിലെ ആദ്യത്തെ വൈഫൈ ബീച്ച്

മംഗളൂരൂ: ഇന്ത്യയിലെ ആദ്യ വൈ ഫൈ ഇന്റര്‍നെറ്റ് സംവിധാനമുള്ള  ബീച്ചെന്ന ബഹുമതി കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാല്‍പെ ബീച്ചിന്....

കര്‍ണാടകയിലെ മാല്‍പെ ബീച്ച്; ഇന്ത്യയിലെ ആദ്യത്തെ വൈഫൈ ബീച്ച്

malpe650

മംഗളൂരൂ: ഇന്ത്യയിലെ ആദ്യ വൈ ഫൈ ഇന്റര്‍നെറ്റ് സംവിധാനമുള്ള  ബീച്ചെന്ന ബഹുമതി കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാല്‍പെ ബീച്ചിന്. പദ്ധതിയുടെ തുടക്കത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ആദ്യത്തെ 30 മിനിട്ട് സൗജന്യ ഇന്റര്‍നെറ്റ് സേവനമായിരിക്കും നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്‍ ആണ് വൈ ഫൈ സേവനം നല്‍കുന്നത്.

ഏകദേശം 80 ലക്ഷം രൂപയോളം ചിലവഴിച്ചാണ് ബീച്ചിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Read More >>