ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

കുടുംബ പ്രേക്ഷകരുടെ  പ്രിയ ഹാസ്യ നായകനായ  ദിലീപിന്‍റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.  2 കണ്ട്രീസ്  എന്ന സൂപ്പര്‍ഹിറ്റ്‌...

ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Professor-Dinkan-malayalam-movie-Dileep-malayalam-3D-movie-658x342

കുടുംബ പ്രേക്ഷകരുടെ  പ്രിയ ഹാസ്യ നായകനായ  ദിലീപിന്‍റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.  2 കണ്ട്രീസ്  എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തിയ ദിലീപിന്റെ പുതിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍ 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അണിയിച്ചു ഒരുക്കുന്നത്.

2 കണ്ട്രീസിന്റെ തിരക്കഥാകൃത്ത് റാഫി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്‌. റാഫിയും ദിലീപും മുന്‍പ് ഒന്നിച്ച 'തെങ്കാശി പട്ടണം' , പഞ്ചാബി ഹൌസ്' , 'പാണ്ടിപ്പട'  എന്നീ ചിത്രങ്ങളൊക്കെ വന്‍ വിജയങ്ങളായിരുന്നു.  

ഛായാഗ്രാഹകനായ കെ.രാമചന്ദ്ര ബാബു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍.

ചിത്രത്തില്‍ ദിലീപ് ഒരു മജീഷ്യന്റെ റോള്‍ കൈകാര്യം ചെയ്യുന്നു. വലിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മിക്ക ദിലീപ് ചിത്രങ്ങളേയും പോലെ തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ടതായിരിക്കും എന്നും  മറ്റേതു  തെന്നിന്ത്യന്‍ ഫാന്‍റ്റസി  ചിത്രങ്ങളോട് കിടപിടിക്കുന്നതായിരിക്കും എന്നുമാണ് ചിത്രത്തിന്റെ അണിയറപ്രവത്തകര്‍ അവകാശപ്പെടുന്നത്.