ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ തീപിടുത്തം

ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലായ അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്....

ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ തീപിടുത്തം

burj fire

ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലായ അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ആളപായം ഉണ്ടായതായി  ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹോട്ടലില്‍ തീ പിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. ഹോട്ടലിന്‍റെ ഇരുപതാം  നിലയില്‍  നിന്നുമാണ്  തീ  പടര്‍ന്നത്. പെട്ടെന്ന്  തന്നെ  തീ മുകളിലേക്ക് പടരുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


വലിയ തിരക്കുള്ള ദുബായ് ഷോപ്പിംഗ് മാളിന് എതിര്‍വശത്താണ് പ്രശസ്തമായ അഡ്രസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് സമീപപ്രദേശങ്ങളില്‍ ഒത്തുകൂടിയിരിക്കുന്നത്.Read More >>