എറണാകുളത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരു മരണം

കൊച്ചി: എറണാകുളം മരടില്‍ പടക്ക ശാലയ്ക്ക് തീപിടിച്ചു ഒരു  മരണം. പടക്ക നിര്‍മാണ തൊഴിലാളി തെരുവില്‍പാടത്ത് രാജന്റെ ഭാര്യ നളിനി (65) ആണ് മരിച്ചത്. ഒരാള്‍ക...

എറണാകുളത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരു മരണം

fire

കൊച്ചി: എറണാകുളം മരടില്‍ പടക്ക ശാലയ്ക്ക് തീപിടിച്ചു ഒരു  മരണം. പടക്ക നിര്‍മാണ തൊഴിലാളി തെരുവില്‍പാടത്ത് രാജന്റെ ഭാര്യ നളിനി (65) ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

ഇന്ന് 11.30 മണിയോടെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറിയില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുമ്പോഴായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ജില്ലാ കലക്ടറും സിറ്റി പൊലീസ് കമീഷണറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ അപകട കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

Story by
Read More >>