നിരഞ്‌ജന്‍കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം, ഭാര്യക്ക് ജോലി

തിരുവനന്തപുരം: പഞ്ചാബിലെ പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്‌.ജി. കമാന്‍ഡോ ലഫ്‌. കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിന് 50...

നിരഞ്‌ജന്‍കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം, ഭാര്യക്ക് ജോലി

Mannarkkad-Niranjan-Side-St

തിരുവനന്തപുരം: പഞ്ചാബിലെ പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്‌.ജി. കമാന്‍ഡോ ലഫ്‌. കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

നിരഞ്‌ജന്‍ കുമാറിന്റെ ഭാര്യക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും മകളുടെ വിദ്യാഭ്യാസച്ചെലവ്‌ പൂര്‍ണമായി വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നിരഞ്ജനെ അഭിമാനത്തോടുകൂടി ഓര്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. കര്‍ണാടക സര്‍ക്കാര്‍ നിരഞ്ജന്റെ കുടുംബത്തിന് 30ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

എളമ്പുലാശേരി ഗവ. ഐ.ടി.ഐക്ക് നിരഞ്‌ജന്‍ കുമാറിന്റെ പേരിടുമെന്ന മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു. പാലക്കാട് സർക്കാർ മെഡിക്കൽകോളേജിന്റെ നിർമാണം പൂർത്തിയായി വരുന്ന സ്റ്റേഡിയത്തിനും നിരഞ്ജൻകുമാറിന്റെ പേര് നൽകും. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്മാരകങ്ങൾ വേണമെന്ന നാട്ടുകാരുടെയും മറ്റും ആവശ്യം കണക്കിലെടുത്താണിത്.

നിരഞ്ജന്റെ നാട്ടിലേക്കുള്ള പൊന്നൻകോട് - എളമ്പുലാശ്ശേരി റോഡ് പൂർണമായി നവീകരിക്കാൻ നാല് കോടി അനുവദിച്ചു. 10കിലോമീറ്റർ വരുന്ന റോഡിൽ എട്ട് കിലോമീറ്റർ വരെയാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ പെടുന്നത്. ബാക്കിയുള്ള രണ്ട് കിലോമീറ്റർ കൂടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും.

Read More >>