ഫര്‍ഹാന്‍ അക്തറും അധുനയും വേര്‍പിരിയുന്നു

ഗായകനും നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും ഭാര്യ അധുനയും വേര്‍പിരിയുന്നു. 15 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനാണ് ഇരുവരും പരസ്പര ധാരണയോടെ നിയമ പരമായി...

ഫര്‍ഹാന്‍ അക്തറും അധുനയും വേര്‍പിരിയുന്നു

farhan-adhuna

ഗായകനും നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും ഭാര്യ അധുനയും വേര്‍പിരിയുന്നു. 15 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനാണ് ഇരുവരും പരസ്പര ധാരണയോടെ നിയമ പരമായി വിരാമമിടാന്‍ ഒരുങ്ങുന്നത്. പ്രശസ്തയായ ഹെയര്‍ സ്റ്റയിലിസ്റ്റ് കൂടിയായ അധുനയ്ക്കും ഫര്‍ഹാനും ശക്യ, അകിറ എന്നീ രണ്ടു മക്കളുണ്ട്.

വിവാഹമോചന വാര്‍ത്ത ഫര്‍ഹാനും അധുനയും തന്നെയാണ് പുറത്ത് വിട്ടത്. 'ഫര്‍ഹാനും അധുനയും ആയ ഞങ്ങള്‍ നിയമം അനുശാസിയ്ക്കും വിധം പരസ്പര അടിസ്ഥാനത്തില്‍ വേര്‍പിരിയുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഉത്തരവാദിത്തമുള്ള മാതാപിതാക്കള്‍ എന്ന നിലയിലും മക്കളെപ്പറ്റി അങ്ങേയറ്റം ശ്രദ്ധ ഉള്ളതിനാലും അനാവശ്യമായ വിവാദങ്ങളില്‍ നിന്നും പൊതുജന ശ്രദ്ധയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രദ്ധിയ്ക്കും. അവരാണ് ഞങ്ങള്‍ക്ക് ഏറ്റവും വലുത്,' ഫര്‍ഹാനും അധുനയും പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇരുവരുടെയും ജീവിതത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനായി എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.