തിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേരളം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് വര്ഷം പൂരത്തിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ കേന്ദ്ര...

തിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കും

new

ന്യൂഡല്‍ഹി: കേരളം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് വര്ഷം പൂരത്തിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍  അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കാന്‍ സാധ്യത. കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്‌ കൂടി കേട്ട ശേഷമാകും ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക. ജനുവരി അവസാനം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തുന്നുണ്ട്.


കേരളത്തെ കൂടാതെ തമിഴ്‌നാട്‌, പശ്‌ചിമബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടടുപ്പ്‌ ഏപ്രില്‍ അവസാന വാരം മുതല്‍ നടത്താനാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആലോചിക്കുന്നത്‌.

ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും രണ്ട്‌ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കാനാണ്‌ കമ്മിഷന്‍ ആലോചിക്കുന്നത്‌. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ പശ്‌ചിമബംഗാളില്‍ മൂന്നിലധികം ഘട്ടങ്ങളിലായായിരിക്കും തിരഞ്ഞെടുപ്പ്‌ നടത്തുക.