ചാലക്കുടി ഡി.വൈ.എസ്.പി.ക്ക് എതിരെ സോഷ്യല്‍ മീഡിയ

രാത്രിയിൽ പിഞ്ചു കുഞ്ഞടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നു.പാലിയേക്കര ടോൾ...

ചാലക്കുടി ഡി.വൈ.എസ്.പി.ക്ക് എതിരെ സോഷ്യല്‍ മീഡിയ


രാത്രിയിൽ പിഞ്ചു കുഞ്ഞടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നു.പാലിയേക്കര ടോൾ പിരിവുമായി ബന്ധപെട്ടാണ് തർക്കത്തിനിടയായ സംഭവത്തിനു ആധാരം . ചാലക്കുടി ഡി.വൈ.എസ്,പി.യുടെയുടെ ധിക്കാരപരമായ പെരുമാറ്റമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ഹരിറാം എന്ന യാത്രക്കാരനോട് , കൈവശമുള്ള രേഖകളുടെ ശരിപകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍, പതിനഞ്ചു ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാക്കിയാല്‍ പോരെ എന്നല്ലേ നിയമം എന്ന് ചോദിച്ചതാണ് ഡി.വൈ.എസ്.പി.യെ പ്രകോപിപ്പിച്ചത്.എല്ലാ നിയമവും അറിയാവുന്നവര്‍ ' മോരാലിറ്റി'യുടെ പേരില്‍  ഇനി സ്റ്റേഷനില്‍ എത്തിയിട്ട് പോയാല്‍ മതി എന്ന ഡി.വൈ.എസ്.പി യുടെ നിലപാടില്‍ പ്രതിഷേധിച്ചു ഹരിറാം തന്‍റെ ഭാര്യയും കുട്ടിയുമായി  റോഡില്‍ സമരം ആരംഭിച്ചത്

പാലിയേക്കര വഴി ടോൾ ഇല്ലാതെ സമാന്തര പഞ്ചായത്ത്‌ റോഡില്‍കൂടി  പോകുന്ന സമീപവാസികളായ യാത്രക്കാരെ രാത്രികാലങ്ങളിൽ തടഞ്ഞു നിർത്തി ഡി.വൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ഒറിജിനൽ ബുക്കും ഡ്രൈവിംഗ് ലൈസൻസുമായി സ്റെഷനിലേക്ക് പോകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ് എന്നും പ്രാദേശികമായി പരാതിയുയര്‍ന്നിരുന്നു .

ജനമൈത്രി പോലീസ് സംവിധാനവുമായി സര്‍ക്കാര്‍ ജനകീയമാകാന്‍ ശ്രമിക്കുമ്പോള്‍,പൊതുജനത്തെ കഴുതകള്‍ ആക്കുന്ന ശ്രമമാണ് ചില ഉദ്ധ്യോഗസ്ഥര്‍  സ്വീകരിക്കുന്നത്എന്നും സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തപ്പെടുന്നു .

Read More >>