26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിപബ്ലിക് ദിന പരേഡിന് ശ്വാനസേനയും

ന്യൂഡൽഹി:  ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശസേന പരേഡിൽ പങ്കെടുക്കുന്നതിന് പിന്നാലെ 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിപബ്ലിക് ദിന പരേഡിന്...

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിപബ്ലിക് ദിന പരേഡിന് ശ്വാനസേനയും

Indian-army-dogs

ന്യൂഡൽഹി:  ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശസേന പരേഡിൽ പങ്കെടുക്കുന്നതിന് പിന്നാലെ 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിപബ്ലിക് ദിന പരേഡിന് ശ്വാനസേനയും തിരിച്ചെത്തുന്നു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ നിരവധി സൈനികരെ രക്ഷപ്പെടുത്തിയ ധീര ചരിത്രമുള്ള വിഭാഗമാണ് കരസേനയുടെ ഭാഗമായ ശ്വാനസേന. കഴിഞ്ഞ ഓഗസ്‌റ്റില്‍ കാശ്‌മീരില്‍ തീവ്രവാദികള്‍ക്കെതിരേയുള്ള സൈനിക നടപടിക്കിടെ കരസേനയുടെ മാന്‍സി എന്ന ലാബ്രഡോര്‍ നായയും പരിശീലകനായ ബഷീര്‍ അഹമ്മദ്‌ എന്ന സൈനികനും വീരചരമം വരിച്ചിരുന്നു.


1200 ഓളം ലാബ്രഡോറുകളും ജർമ്മൻ ഷെപ്പേഡും ഇന്ത്യൻ സേനയുടെ ഭാഗമായുണ്ടെന്നാണ് കണക്ക്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 36 നായകൾ പരിശീലകർക്കൊപ്പം പരേഡിൽ നടക്കും. ധീരസേവനത്തിന് സേനയിലെ നായകളും പരിശീലകരും ഇതുവരെ നേടിയ പുരസ്കാരം നിരവധിയാണ്. ഒരു ശൗര്യചക്ര,​ ആറ് സേനാ മെഡലുകൾ,​ 142 കോസ് കമന്റേഷൻ കാർഡുകൾ,​ ആറ് വികോസ് കമന്റേഷൻ കാർഡുകൾ എന്നിവയും ഈ സൈനിക വിഭാഗത്തിന്റെ നേട്ടമാണ്.

പ്രായംചെന്ന നായക്കളും കുതിരകളും ഉള്‍പ്പെടെയുളള മൃഗങ്ങളെ ദയാവധം നടത്തുന്ന നടപടി അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം സൈന്യം തീരുമാനിച്ചിരുന്നു. ഭേദപ്പെടുത്താന്‍ കഴിയാത്തവിധം അസുഖമോ പരുക്കോ ബാധിച്ച മൃഗങ്ങളെ മാത്രമാണ്‌ ഇപ്പോള്‍ ദയാവധത്തിനു വിധേയമാക്കുന്നത്‌.