അംല സ്ഥാനമൊഴിഞ്ഞു, ഡിവില്ല്യേഴ്‌സ് പുതിയ ടെസ്റ്റ്‌ ക്യാപ്റ്റന്‍

കേപ് ടൗണ്‍:  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം...

അംല സ്ഥാനമൊഴിഞ്ഞു, ഡിവില്ല്യേഴ്‌സ് പുതിയ ടെസ്റ്റ്‌ ക്യാപ്റ്റന്‍

new

കേപ് ടൗണ്‍:  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ടീമിലെ മുതിര്‍ന്ന താരം കൂടിയായ ഹാഷിം അംല  രാജിവച്ചു. പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഏകദിന നായകനായ ഡിവില്ലയേഴ്‌സായിരിക്കും ടീമിനെ നയിക്കുക.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് തോല്‍ക്കുകയും സ്വന്തം രാജ്യത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തതോടെ അംല പ്രതിസന്ധിയിലായിരുന്നു. അദ്ദേഹത്തിന്റെ  മോശം ഫോമും വിമര്‍ശനങ്ങല്‍ക്ക് വിധേയമായി. തുടര്‍ന്നാണ് സ്വന്തം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ പതിപിക്കാന്‍ വേണ്ടി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ അംല തീരുമാനിച്ചത്.

Read More >>