പ്രേമത്തെ പുകഴ്ത്തി ശങ്കര്‍

'പ്രേമം' ടീമിന് പ്രശംസയുമായി ഡയറക്ടര്‍ ഷങ്കര്‍. സിനിമ പുറത്തിറങ്ങി കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും 'പ്രേമം' ഇതുവരെ പെയ്ത് തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ...

പ്രേമത്തെ പുകഴ്ത്തി ശങ്കര്‍

premam

'പ്രേമം' ടീമിന് പ്രശംസയുമായി ഡയറക്ടര്‍ ഷങ്കര്‍. സിനിമ പുറത്തിറങ്ങി കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും 'പ്രേമം' ഇതുവരെ പെയ്ത് തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഷങ്കറിന്റെ കൈയ്യില്‍ നിന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് 'പ്രേമം'.

വൈകിയെത്തിയതെങ്കിലും ഈ പ്രശംസ പ്രേമം ടീമിന് വിലപ്പെട്ടത് തന്നെയാവും. 'ഇന്ന് പ്രേമം കണ്ടു. വളരെ ജീവസ്സുറ്റതും യഥാര്‍ത്ഥവുമായ അവതരണം. പ്രേമം നിങ്ങളെ നിങ്ങളുടെ കൌമാരത്തിലേക്കു അതിന്റെ തുടിപ്പുകളിലേക്കും മനോഹരമായി കൂട്ടിക്കൊണ്ട് പോകുന്നു. അല്‍ഫോണ്‍സിനും പ്രേമത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍,' ഷങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


എന്നാല്‍ വിവാദങ്ങള്‍ ഇവിടെയും പ്രേമത്തെ വിട്ടൊഴിയുന്നില്ല. 'പ്രേമം' തമിഴ് ചിത്രങ്ങളായ 'ഓട്ടോഗ്രാഫിന്റെയും' 'അട്ടക്കത്തിയുടെയും' കോപ്പിയടിയാണ് എന്നാണ് പുതിയ വാദം. ഷങ്കറിന്‍രെ പോസ്റ്റിലാണ് വാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.

ഇതിനിടെ നിവിന്‍ പോളി ഷങ്കറിന് നന്ദി പറഞ്ഞു കൊണ്ട് തന്റെ പേജില്‍ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ചെന്നൈയിലെ പല തീയറ്ററുകളിലും 'പ്രേമം' ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ച 'പ്രേമം' ഒട്ടേറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു.