പത്മശ്രീ തിളക്കത്തില്‍ രാജമൌലി

തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കര്‍ എസ്. എസ്. രാജമൌലിയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ചലച്ചിത്ര ലോകത്തിനു  അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഈ...

പത്മശ്രീ തിളക്കത്തില്‍ രാജമൌലി

M_Id_401897_SS_Rajamouli

തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കര്‍ എസ്. എസ്. രാജമൌലിയെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ചലച്ചിത്ര ലോകത്തിനു  അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഈ അംഗീകാരം. ഈ വാര്‍ത്ത‍ വിശ്വസിക്കാനാകുന്നില്ല എന്നും പത്മ ബഹുമതി നല്‍കി തന്നെ ആദരിക്കാന്‍ മാത്രമുള്ള സംഭാവനകളൊന്നും സിനിമക്ക് നല്‍കിയിട്ടില്ലെന്നും അവാര്‍ഡ്‌ ലഭിച്ച വിവരം അറിഞ്ഞ രാജമൌലി പറഞ്ഞു.

തന്‍റെ ജന്മനാടായ കര്‍ണ്ണാടകയിലെ സര്‍ക്കാരാണ് പത്മ അവാര്‍ഡിന് തന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തത് എന്ന് അറിഞ്ഞപ്പോളാണ് തനിക്കു ഏറ്റവും സന്തോഷമായതെന്നു പറഞ്ഞ അദ്ദേഹം രജനികാന്തിനെയും രാമോജി റാവുവിനെയും പോലെയുള്ള മഹാന്‍മാരായ ചലച്ചിത്രകാരോടൊപ്പം ഈ ബഹുമതി പങ്കിടാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും പറഞ്ഞു.


കര്‍ണ്ണാടക സ്വദേശിയാണെങ്കിലും തെലുങ്ക് സിനിമാരംഗത്താണ് രാജമൌലി പ്രവര്‍ത്തിക്കുന്നത്.  കഴിഞ്ഞ വര്‍ഷം പത്മശ്രീ ബഹുമതിക്ക് വേണ്ടി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ അനുമതി ചോദിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പത്മശ്രീ നേടാന്‍ മാത്രമുള്ള മികച്ച സൃഷ്ടികള്‍ ഒന്നും താന്‍ നടത്തിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത്തവണ രാജമൌലിയുടെ  അനുവാദം കൂടാതെ തന്നെ  സ്വദേശമായ കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

രാജമൌലി സംവിധാനം ചെയ്ത 'ബാഹുബലി' എന്ന ചിത്രം അദ്ദേഹത്തിന് ആഗോളതലത്തില്‍ പ്രശസ്തിയും പ്രശംസയും  നേടിക്കൊടുത്തിരിക്കുകയാണ്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ രാജമൌലി.