കപ്പ നട്ട മണ്ണില്‍ നിന്നുയര്‍ന്നു വന്ന ചുണ്ടെലി...ഡിങ്കോയിസം ചൂട് പിടിക്കുന്നു

കൊച്ചി : ദിലീപിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ട അന്ന് മുതല്‍...

കപ്പ നട്ട മണ്ണില്‍ നിന്നുയര്‍ന്നു വന്ന ചുണ്ടെലി...ഡിങ്കോയിസം ചൂട് പിടിക്കുന്നു

12650901_10208526669188622_7610952408857705827_n-668x445

കൊച്ചി : ദിലീപിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ട അന്ന് മുതല്‍ തുടങ്ങിയ പ്രതിഷേധമാണ്. ഇന്നലെ ആ പ്രതിഷേധം കൊച്ചിയിലെ ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള ഹോട്ടലായ ദെ പുട്ടിന് നേരെയും തിരിഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കം  അമ്പതോളം 'ഡിങ്ക വിശ്വാസികള്‍' പങ്കെടുത്ത പ്രതിഷേധം ബാലമംഗളത്തിലൂടെ പ്രശസ്‌തനായ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡിങ്കന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. "പ്രൊഫസര്‍ ഡിങ്കന്‍" എന്ന ചിത്രം ഡിങ്കനെ അപമാനിക്കുന്നതാണെന്നാണ്‌ 'ഡിങ്ക ഭക്‌തരു'ടെ വാദം. .  അമ്പതോളം 'ഡിങ്ക വിശ്വാസികള്‍' പങ്കെടുത്ത പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്ന്‌ ഡിങ്ക ഭക്‌തനായ ആശിഷ്‌ ജോസ്‌ പറഞ്ഞു.

ഡിങ്കോയിസം എന്നത്‌ ഏകദൈവവിശ്വാസത്തിലധിഷ്‌ഠിതമായ മതമാണ്‌. എന്നെയും നിന്നെയും ഈ ഭൂമിയെയും ആകാശത്തെയും സൃഷ്‌ടിച്ച ഒരു ശക്‌തിയില്‍ ഞാന്‍ വിശ്വസിക്കുന്നു അത്‌ ഡിങ്കനാണെന്നുമുള്ള പ്ലക്കാര്‍ഡുകളുമായാണ്‌ പ്രതിഷേധം അറിയിച്ചത്‌. 'പ്രഫസര്‍ ഡിങ്കന്‍' എന്ന പേര്‌ തന്നെ ഡിങ്കാനുയായികളെ വേദനിപ്പിക്കുന്നതാണ്‌. ഈ മഹാപ്രപഞ്ചവും പങ്കിലക്കാടും കേവലമൊരു തേങ്ങാപ്പൂളില്‍ ഊതി ഉണ്ടാക്കിയ അറിവിന്റെ അക്ഷയ ഖനിയായ ഡിങ്കനെ മനുഷ്യനെ വിളിക്കുന്ന പോലെ പ്രഫസര്‍ ചേര്‍ത്ത്‌ വിളിക്കുന്നത്‌ ആ മഹാശക്‌തിയോട്‌ ചെയ്യുന്ന ക്രൂരതയാണ്‌ മറ്റു മതങ്ങളിലെ ദൈവങ്ങളെ ആരും ഇങ്ങനെ മാഷും ടീച്ചറും ഒന്നും ചേര്‍ത്ത്‌ വിളിക്കാറിലല്ലോ." ഇതാണ്‌ ഡിങ്ക ഭക്‌തരുടെ വാദം.

"കപ്പ നട്ട മണ്ണില്‍ നിന്നുയര്‍ന്നു വന്ന ചുണ്ടെലി...നോക്കുവിന്‍ ഭക്‌തരെ, ഡിങ്കന്‍ വന്ന വീഥികള്‍..." തുടങ്ങി നിരവധി ഡിങ്ക ഭക്തി ഗാനങ്ങള്‍ പാടിയാണ് ഡിങ്കന്‍ ഫാന്‍സ്‌ പ്രതിഷേധം അവസാനിപ്പിച്ചത്.

അന്ധമായ മതവിശ്വാസത്തിനും മത തീവ്രമാദത്തിനെയും പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസം എന്ന ഗ്രൂപ്പ് രൂപപ്പെട്ടത്. മലയാളികള്‍ക്ക് പരിചിതമായ കോമിക് കഥാപാത്രം ഡിങ്കനെ ദൈവമായും ഡിങ്കോയിസം മതമായും ഡിങ്കന്റെ കഥ പ്രസിദ്ധീകരിച്ച് വന്ന ബാലമംഗളം മതഗ്രന്ഥമായും ഇവര്‍ അവതരിപ്പിക്കുന്നു. മൂഷിക സേനയെന്ന പേരിലാണ് ഡിങ്കമത വിശ്വാസികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.