എന്നെ പോലെ തന്നെയാണ് ധ്യാനും; നമിത പ്രമോദ്

ഒടുവില്‍ ധ്യാന്‍ ശ്രീനിവാസനുമായുള്ള തന്‍റെ ബന്ധം നമിത വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസ്സിപ്പുകള്‍ക്കാണ് ഇതോടെ വിരാമമായത്....

എന്നെ പോലെ തന്നെയാണ് ധ്യാനും; നമിത പ്രമോദ്

dhayn namitha copyഒടുവില്‍ ധ്യാന്‍ ശ്രീനിവാസനുമായുള്ള തന്‍റെ ബന്ധം നമിത വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസ്സിപ്പുകള്‍ക്കാണ് ഇതോടെ വിരാമമായത്. ധ്യാന്‍ തന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് നമിതയുടെ വെളിപ്പെടുത്തല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

“എന്‍റെ സ്വഭാവത്തിന്‍റെ മെയില്‍ വേര്‍ഷനാണ് ധ്യാന്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. എനിക്കിഷ്ടമുള്ളത് മാത്രമേ ഞാന്‍ ചെയ്യൂ. അത് പോലെ തന്നെയാണ് ധ്യാനും,” നമിത പറഞ്ഞു. ദുല്‍ഖറിന്‍റെയും ധ്യനിന്റെയും ഒപ്പം പ്രണയ ജോഡിയായി അഭിനയിക്കാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.


‘വിക്രമാദിത്യന്‍’ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി ദുല്‍ഖറിന്‍റെ നായികയാവുന്നത്. ഒരു സൂപ്പര്‍ സ്റ്റാറിന്‍റെ മകനോടൊപ്പം അഭിനയിക്കുവാന്‍ ആദ്യം പേടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ദുല്‍ഖര്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി എന്നും നമിത പറഞ്ഞു. ദുല്‍ഖറിനെ പോലെ തന്നെയാണ് തനിക്കു ധ്യാനും എന്നാണ് നമിതയുടെ പക്ഷം.

“ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്ക് കുറച്ചു കൂടി കംഫര്‍ട്ടബിളായി തോന്നും. ധ്യാനിന്‍റെയും ദുല്‍ഖറിന്‍റെയും കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ്,” നമിത പറയുന്നു.

ജോണ്‍ വര്‍ഗ്ഗീസ്‌ സംവിധാനം ചെയ്ത ‘അടി കപ്യാരെ കൂട്ടമണി’യിലാണ് ധ്യാനും നമിതയും ഒന്നിച്ചഭിനയിച്ചത്. “ദുല്‍ഖര്‍ എനിക്ക് നല്ലൊരു ഫ്രണ്ടും ധ്യാന്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ടുമാണ്,” നമിത കൂട്ടിച്ചേര്‍ത്തു.