ഇനി ധനുഷിന്‍റെ കളി ഹോളിവുഡില്‍

ദീപിക പദുകോണിന് പിന്നാലെ ധനുഷും ഹോളിവുഡിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ മര്‍ജാന...

ഇനി ധനുഷിന്‍റെ കളി ഹോളിവുഡില്‍

_0aff0480-c330-11e5-b910-0fdc132e0d1d

ദീപിക പദുകോണിന് പിന്നാലെ ധനുഷും ഹോളിവുഡിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ മര്‍ജാന സട്രാപിയാ സംവിധാനം ചെയ്യുന്ന 'The Extraordinary Journey Of A Fakir Who Got Trapped In An Ikea Cupboard' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ത്യ, പാരിസ്, ഇറ്റലി, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ അജ എന്ന ഇന്ദ്രജാലക്കാരന്‍റെ വേഷമാണ് ധനുഷ് അവതരിപിക്കുന്നത്. സ്വന്തം അമ്മ ഏല്‍പ്പിക്കുന്ന അതീവരഹസ്യസ്വഭാവമുള്ള ഒരു കൃത്യം നിര്‍വഹിക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ നിന്ന് പാരിസിലേക്ക് ഉള്ള അജയുടെ യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതേ പേരില്‍ ഫ്രഞ്ച് നോവലിസ്റ്റായ റോമൈന്‍ പൂര്‍ട്ടോലസ് എഴുതിയ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം തയ്യാറാവുന്നത്.

അജയുടെ കഥാപാത്രം അവതരിപിക്കാന്‍ വേണ്ടി ഒരു ഇന്ത്യന്‍ നായകനെ തേടുമ്പോഴാണ് ധനുഷ് സംവിധായകയായ മര്‍ജാന സട്രാപിയുടെ കണ്ണില്‍ പെടുന്നത്. ധനുഷിന്‍റെ സുന്ദരമായ ചിരിയും ഏത് കഥാപാത്രവും ഉള്‍കൊണ്ട് ചെയ്യാനുള്ള മനസ്സുമാണ് തന്നെ ആകര്‍ഷിച്ചത് എന്ന് സട്രാപി പറയുന്നു. 'പള്‍പ്പ് ഫിക്ഷന്‍', 'കില്‍ ബില്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ ഉമ തുര്‍മാനാണ് ചിത്രത്തിലെ നായിക.