ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെയുള്ള അഴിമതി ആരോപണത്തിൽ, ലോകായുക്ത പ്രാഥമിക അന്യേഷണത്തിന് ഉത്തരവിട്ടു.ജേക്കബ് തോമസ് തുറമുഖ  ഡയറക്ടര്‍ ആയിരി...

ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ പ്രാഥമിക അന്വേഷണം

image

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെയുള്ള അഴിമതി ആരോപണത്തിൽ, ലോകായുക്ത പ്രാഥമിക അന്യേഷണത്തിന് ഉത്തരവിട്ടു.

ജേക്കബ് തോമസ് തുറമുഖ  ഡയറക്ടര്‍ ആയിരിക്കുമ്പോൾ കരാറില്ലാതെ മുങ്ങൾ ഉപകരണങ്ങൾ വാങ്ങിയതടക്കം സർക്കാറിന് മുപ്പത്തിയാറായിരത്തോളം രൂപ നഷ്ടം വരുത്തി. അനെർട്ട് അംഗീകാരമില്ലാതെ, സിഡ്കോയിൽ നിന്നും തുറമുഖ വകുപ്പിന് വേണ്ടി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതിനായി 32ലക്ഷം രൂപ കൈമാറുകയും ചെയ്തിട്ടുണ്ട്.

കൂർഗിൽ, ജേക്കബ് തോമസിന്റെയും ഭാര്യയുടെയും പേരിൽ 151 ഏക്കർ ഭൂമി വാങ്ങിയതായും ആരോപണമുണ്ട്.  ഇതിൽ ഏറിയ ഭാഗവും വനഭൂമിയാണ്. കെ.ടി.ഡി.എഫ്.സി എംഡി ആയിരിക്കെ ഗവേഷണ പഠനത്തിനായി അവധിയെടുക്കുകയും, എന്നാൽ കൊല്ലം ടി.കെ .എം ഇൻസ്റ്റിറ്റ്യുട്ടിൽ എംഡിയായി വേതനം കൈപറ്റുകയുംചെയ്തിട്ടുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ പ്രധാനമായും പരാമർശിച്ചിരിക്കുന്നത്.

പൊതുപ്രവർത്തകനായ ബേബി ഫെര്‍ണാണ്ടസാണ് ഹർജിക്കാരൻ.

Read More >>