ദീപിക പദുകോണ്‍ ഹോളിവുഡിലേക്ക്

ബോളിവുഡ് താരറാണി ദീപിക പദുകോണ്‍ ഇനി ഹോളിവുഡിലും നായിക. ഡിജെ ക്രൂസോ സംവിധാനം ചെയ്യുന്ന 'xxx: ദി റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജ്' എന്ന ചിത്രത്തിലാണ്...

ദീപിക പദുകോണ്‍ ഹോളിവുഡിലേക്ക്

deepika-padukone

ബോളിവുഡ് താരറാണി ദീപിക പദുകോണ്‍ ഇനി ഹോളിവുഡിലും നായിക. ഡിജെ ക്രൂസോ സംവിധാനം ചെയ്യുന്ന 'xxx: ദി റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജ്' എന്ന ചിത്രത്തിലാണ് ദീപിക നായികയാകുന്നത്. വിന്‍ ഡിസല്‍, സാമുവല്‍ എല്‍ ജാക്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

'xxx' പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ്  'ഃഃഃ: ദി റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജ്'.

ഹോളിവുഡ് പ്രവേശനത്തില്‍ ഏറെ ആവേശഭരിതയാണ് ബോളിവുഡ് സുന്ദരി. ഹോളിവുഡ് ചിത്രം വലിയ സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അല്‍പ്പം പരിഭ്രമവുമുണ്ടെന്നും താരം പറയുന്നു. മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നും ആരാധകരെ തൃപ്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദീപിക വ്യക്തമാക്കി.

തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബോളിവുഡിലെ താരറാണി പട്ടം നേടിയതിന് പിന്നാലെയാണ് ഹോളിവുഡില്‍ നിന്നും ദിപികയെ തേടി അവസരങ്ങള്‍ എത്തിയിരിക്കുന്നത്. പികു, തമാശ, ബജിരാവോ മസ്താനി തുടങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ദീപികയുടേതായി പുറത്ത് വന്നത്.