ഡാര്‍വിന്റെ പരിണാമം മാര്‍ച്ച് 18ന്

ജിജോ ആന്റണി സംവിധാനം ചെയ്ത്  പൃഥിരാജ് നായകകഥാപാത്രത്തെ അവതരിപിക്കുന്ന ഡാര്‍വിന്റെ പരിണാമം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ജീവിതത്തെ നിസാരമായി...

ഡാര്‍വിന്റെ പരിണാമം മാര്‍ച്ച് 18ന്

darwinte-parinamam-first-look-23-1453525592

ജിജോ ആന്റണി സംവിധാനം ചെയ്ത്  പൃഥിരാജ് നായകകഥാപാത്രത്തെ അവതരിപിക്കുന്ന ഡാര്‍വിന്റെ പരിണാമം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ജീവിതത്തെ നിസാരമായി പരിഗണിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. മറ്റൊരാള്‍ ജീവിതത്തില്‍ കടന്നു വരുന്നതോടെ ഇയാളുടെ ജീവിതം വഴി തിരിയുന്നു.

ചാന്ദിനി ശ്രീധരനാണ് നായിക. ചെമ്പന്‍ വിനോദ്, ബാലു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍   പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ നിര്‍മ്മിച്ചു  മനോജ്‌ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം.