'ഡാര്‍വിന്‍റെ പരിണാമം'; ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍  പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ നിര്‍മ്മിച്ച്  മനോജ്‌ നായരുടെ തിരക്കഥയില്‍ ജിജോ ആന്റോണി...

darwinte-parinamam-first-look-23-1453525592

ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍  പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ നിര്‍മ്മിച്ച്  മനോജ്‌ നായരുടെ തിരക്കഥയില്‍ ജിജോ ആന്റോണി സംവിധാനം ചെയ്യുന്ന 'ഡാര്‍വിന്‍റെ  പരിണാമം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പുറത്തിറങ്ങി.

ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും 'ഡാര്‍വിന്‍റെ പരിണാമം' എന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കൌമാരപ്രായത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ യൌവ്വനത്തിലേക്ക് കടക്കുമ്പോള്‍ അവന്‍റെ ജീവിതത്തിലുണ്ടാവുന്ന പരിണാമങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.


നിര്‍മ്മാതാവായ പ്രിഥ്വിരാജ്  തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രമായ ഡാര്‍വിനെ  അവതരിപ്പിക്കുന്നത്‌. നായികയായി എത്തുന്നത്‌ ചാന്ദ്നി ശ്രീധറാണ്.  'കെ.എല്‍. 10' എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ നായികയായി വേഷമിട്ടിട്ടുള്ള  ചാന്ദ്നിയുടെ  രണ്ടാമത്തെ ചിത്രമാണ് 'ഡാര്‍വിന്‍റെ പരിണാമം'.

ഇന്നു മലയാള സിനിമയിലെ  തിരക്കേറിയ ഹാസ്യതാരങ്ങളില്‍ ഒരാളായ ചെമ്പന്‍ വിനോദ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.