ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ; എണ്ണവില ലിറ്ററിന് 12 രൂപ

കൊച്ചി:അസംസ്‌കൃത എണ്ണയ്ക്ക് കടകളില്‍ കിട്ടുന്ന കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ വിലയുള്ളപ്പോള്‍ എണ്ണയുടെ വില ...

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ; എണ്ണവില ലിറ്ററിന് 12 രൂപ

oil-price_10

കൊച്ചി:അസംസ്‌കൃത എണ്ണയ്ക്ക് കടകളില്‍ കിട്ടുന്ന കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ വിലയുള്ളപ്പോള്‍ എണ്ണയുടെ വില  ലിറ്ററിന് 12 രൂപ മാത്രമാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ  ഏറ്റവും താഴ്ന്ന വിലയാണിത്. ഇപ്പോള്‍ ബാരലിന് 33.17 ഡോളരാണ് വില.  ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഇടിയുന്നതും ഇറാന്റെ എണ്ണ ഉത്പാദനം വര്‍ധിക്കുന്നതുമാണ് വിലയിടുവിനു കാരണം.


ഇന്ത്യക്ക് കിട്ടുന്ന അസംസ്‌കൃത എണ്ണ ബാരലിന് 29.24 ഡോളറാണ്. ഡോളറിന് 66.91 രൂപ എന്ന കണക്കിലെടുത്താല്‍ ബാരലിന് 1,956.45 രൂപ. 159 ലിറ്ററാണ് ഒരു ബാരല്‍. അതായത്, ഒരു ലിറ്റര്‍ ക്രൂഡിന് 12 രൂപ.

ക്രൂഡോയിലിന് ഇനിയും വില താഴുമെന്നാണ് വിലയിരുത്തല്‍. ബാരലിന് 20 ഡോളറിലേക്ക് വില കൂപ്പുകുത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നതിനാല്‍ ഇന്ത്യയില്‍ വിലകുറവ് ലഭ്യമാകില്ല.

Read More >>