പെട്രോള്‍, ഡീസല്‍ എക്‌സൈസ്‌ നികുതി വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നതു നിഷേധിച്ചു കൊണ്ട്  പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ...

പെട്രോള്‍, ഡീസല്‍ എക്‌സൈസ്‌ നികുതി വര്‍ദ്ധിപ്പിച്ചു

petrol

ഡല്‍ഹി: രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നതു നിഷേധിച്ചു കൊണ്ട്  പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ എക്‌സൈസ്‌ നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു.  ഈ മാസം ഇതു മൂന്നാം തവണയാണു കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ്‌ നികുതി വര്‍ധിപ്പിക്കുന്നത്‌.

ധനകമ്മിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ വര്‍ദ്ധന എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വര്‍ദ്ധനവ് വഴി ഈ സാമ്പത്തിക വര്‍ഷം 14,000 കോടിയുടെ രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

പെട്രോള്‍ ലിറ്ററിന്‌ ഒരു രൂപയും ഡീസല്‍ ലിറ്ററിന്‌ 1.50 രൂപയുമാണ്‌ നികുതി വര്‍ധിപ്പിച്ചത്‌.

Read More >>