ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം വിരാട് കോഹ്‌ലിക്ക്

ഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു.  ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഈ...

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം വിരാട് കോഹ്‌ലിക്ക്

virat-kohli-pti_m

ഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു.  ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഈ വര്‍ഷത്തെ ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. വനിതാ വിഭാഗത്തില്‍ മിതാലി രാജിനാണ് ബഹുമതി. അഞ്ചിന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മുന്‍ ഇന്ത്യന്‍ താരം സയ്യിദ് കിര്‍മാനി ആജീവനാന്ത അംഗീകാരമായ കേണല്‍ സി.കെ. നായിഡു ട്രോഫിക്ക് അര്‍ഹനായി.രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുള്ള മാധവറാവു സിന്ധ്യ അവാര്‍ഡ് റോബിന്‍ ഉത്തപ്പ നേടിയപ്പോള്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുള്ള ശ്രദ്ധുല്‍ ഠാക്കൂര്‍ ട്രോഫി വിനയ്കുമാര്‍ നേടി.


ഇത് രണ്ടാം തവണയാണ് കൊഹ്‌ലി മികച്ച ഇന്ത്യന്‍ ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011-2012ലും കൊഹ്‌ലിയായിരുന്നു മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍. 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയം നേടിയതും, ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒന്‍പത് വര്‍ഷത്തിനിടയിലെ ആദ്യ വിദേശ പരമ്പര തോല്‍വി സമ്മാനിച്ചതും കോഹ്‌ലിയുടെ നേതൃത്വത്തിലായിരുന്നു. ഈ വര്‍ഷം കളിച്ച 15 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്നായി 42.67 ശരാശരിയില്‍ 640 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 20 ഏകദിനങ്ങളില്‍ നിന്ന് 36.65 ശരാശരിയില്‍ 623 റണ്‍സും കൊഹ്‌ലി നേടി.


ഈ വര്‍ഷം തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എം.എസ്. ധോണി ടെസ്റ്റ് നായക പദവി ഒഴിഞ്ഞപ്പോഴാണ് വിരാട് നായകനായത്.

വനിതകളിലെ സൂപ്പര്‍ താരമായ മിതാലി രാജ് ഏകദിനത്തില്‍ 5,000 റണ്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്.

വിജയ് ഹസാരെ, രഞ്ജി ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ കര്‍ണാടക മികച്ച അസോസിയേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Read More >>