കൊല്ലത്ത് സിപിഎം- ആര്‍എസ്പി യുദ്ധം മുറുകുന്നു

കൊല്ലം: നേതാക്കള്‍ പരസ്പരം ശക്തമായ വാക്ക് പോര്‍ നടത്തുന്ന സാഹചര്യത്തില്‍ കൊല്ലത്ത് സിപിഎം- ആര്‍എസ്പി യുദ്ധം ശക്തമാകുന്നു. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പി...

കൊല്ലത്ത് സിപിഎം- ആര്‍എസ്പി യുദ്ധം മുറുകുന്നു

09tvABI_8592_jpg_1781904f

കൊല്ലം: നേതാക്കള്‍ പരസ്പരം ശക്തമായ വാക്ക് പോര്‍ നടത്തുന്ന സാഹചര്യത്തില്‍ കൊല്ലത്ത് സിപിഎം- ആര്‍എസ്പി യുദ്ധം ശക്തമാകുന്നു. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ആര്‍എസ്പി സിപിഎം നയിക്കുന്ന ഇടതുപക്ഷ മുന്നണി ബന്ധങ്ങള്‍ അവസാനിപ്പിച്ചു വലതുപക്ഷത്തേക്ക് ചേക്കേറിയത്.

കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആര്‍എസ്പിയെ  ദുർബലമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായി ആര്‍എസ്പി നേതൃത്വം രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടി പോര്‍ രൂക്ഷമാകുന്നത്. ആർ.എസ്.പിയെ ദുർബലമാക്കുമെന്ന പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ആര്‍എസ്പി നേതാക്കൾ പ്രഖ്യാപിച്ചു. ആർ.എസ്.പി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മന്ത്രി ഷിബു ബേബിജോൺ, എ.എ. അസീസ് എം.എൽ.എ, ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ് എന്നിവർ വാർത്താസമ്മേളനത്തിലാണ് പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്തത്. '


'അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സി.പി.എമ്മിന് അക്കൗണ്ട് തുറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കും. ആ തരത്തിൽ ആർ.എസ്.പിയുടെ പ്രവർത്തനം ശക്തമാക്കും'' - നേതാക്കൾ പ്രഖ്യാപിച്ചു.

'ആർ.എസ്.പി നാലഞ്ചുപേരുടെ കറക്കുകമ്പനിയാണ് എങ്കില്‍ സി.പി.എം പിണറായിയുടെ നേതൃത്വത്തിലുളള കണ്ണൂർ കോർപറേറ്റ് കമ്പനിയാണ്' എന്നാണ് പിണറായി പരാമര്‍ശത്തെ കുറിച്ച് ആര്‍എസ്പി നേതാക്കള്‍ തിരിച്ചടിച്ചത്.

സി.പി.എമ്മുമായി നേരിട്ട് പൊരുതിയാണ് 1980 വരെ ആർ.എസ്.പി കൊല്ലത്ത് ശക്തമായിരുന്നത്. 80 ന്ശേഷം 34വർഷം സി.പി.എമ്മുമായി ഐക്യപ്പെട്ടപ്പോഴാണ് പാർട്ടി ദുർബലമായത്. പഴയകാല ശക്തിയിലേക്ക് ആർ.എസ്.പി ജില്ലയിൽ തിരിച്ചുവരുന്നുവെന്ന തിരിച്ചറിവാണ് ചില സ്വാർത്ഥമോഹികളെ പ്രീണിപ്പിച്ച് സി.പി.എമ്മിലേക്ക് മാലയിട്ട് സ്വീകരിക്കുന്നത്. ഇതിന് സി.പി.എമ്മിന് കനത്ത വില നൽകേണ്ടിവരുമെന്നും അവർ പറഞ്ഞു.

Read More >>