'ഭീകരവിരുദ്ധ ബില്‍' വിവാദം : ഫ്രാന്‍സ് നീതിന്യായ മന്ത്രി രാജിവെച്ചു

പാരീസ്: കടുത്ത വ്യവസ്ഥകള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പുതിയ ഭീകര വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് നീതിന്യായ മന്ത്രി ക്രിസ്റ്റിന്‍ ടോബിറ...

france

പാരീസ്: കടുത്ത വ്യവസ്ഥകള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പുതിയ ഭീകര വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് നീതിന്യായ മന്ത്രി ക്രിസ്റ്റിന്‍ ടോബിറ രാജിവെച്ചു. ഭീകരക്കുറ്റം ചുമത്തപ്പെട്ടവരുടെ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദോ നിര്‍ദേശിക്കുന്നത്.

നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. 30 പേരാണ് പാരീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബില്‍ പാര്‍ലമെന്റ് കമ്മീഷന്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായാണ് ക്രിസ്റ്റിന്‍ ടോബിറോ രാജി സമര്‍പ്പിച്ചത്.


തീവ്രവാദ കുറ്റം ചുമത്തപ്പെട്ടവരുടെ പൗരത്വം എടുത്തുകളയുന്നതടക്കമുളള വ്യവസ്ഥകളാണ് ബില്‍ ശുപാര്‍ ചെയ്യുന്നത്. ഭീകര കുറ്റം ചുമത്തപ്പെട്ട വിദേശികളുടെ പൗരത്വം എടുത്തുകളയാന്‍ ഫ്രഞ്ച് നിയമത്തില്‍ നേരത്തേ വകുപ്പുകളുണ്ട്. ഇതിന് പുറകേയാണ് ഇരട്ട പൗരത്വമുള്ള ഫ്രഞ്ച് പൗരന്മാരുടെ പൗരത്വം എടുത്തുകളയാനുള്ള വ്യവസ്ഥ.

പാര്‍ലമെന്ററി കമീഷനില്‍ നടക്കുന്ന ചര്‍ച്ചക്കു ശേഷം അധോസഭയില്‍ ഫെബ്രുവരി അഞ്ചിനും തുടര്‍ന്ന് സെനറ്റിലും ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇതിനു ശേഷമാകും ഇരുസഭകളെയും വിളിച്ചുവരുത്തി വോട്ടിനിടല്‍. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ നിയമമാകൂ.

ക്രിസ്റ്റിന്‍ ടോബിറയുടെ പകരക്കാരനായി എത്തുന്ന ജീന്‍ ജാക്വസ് ബില്ലിന്റെ കടുത്ത അനുകൂലിയും ഫ്രാന്‍സ്വാ ഓലാന്ദോയുടെ അടുത്ത അനുഭാവിയുമാണ്.

ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ ബില്ലിനെക്കുറിച്ച് കടുത്ത അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്.

Read More >>