കുളം വൃത്തിയാക്കുന്നവര്‍ക്ക്‌ കോഴിക്കോട്‌ കളക്‌ടറുടെ വക ബിരിയാണി

കോഴിക്കോട്‌ ജില്ലയിലെ കുളങ്ങളും കനാലുകളും മറ്റും വൃത്തിയാക്കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലുടെ അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. 'നല്ലോണം കുളം കോരിയാല്‍ ബിരിയാണി വാങ്ങിത്തരാം' എന്നാണ്‌ കളക്‌ടര്‍ എഫ്‌.ബിയില്‍ കുറിച്ചിരിക്കുന്നത്‌.

കുളം വൃത്തിയാക്കുന്നവര്‍ക്ക്‌ കോഴിക്കോട്‌ കളക്‌ടറുടെ വക ബിരിയാണി

new

കോഴിക്കോട്‌: സോഷ്യല്‍ മീഡിയയിലൂടെ കേരളം മുഴുവന്‍ പ്രശസ്തനായ കോഴിക്കോട് ജില്ല കളക്ടര്‍ എന്‍. പ്രശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നാട്ടുകാര്‍ സ്നേഹത്തോട് കൂടി 'കളക്ടര്‍ ബ്രോ' എന്ന് വിളിക്കുന്ന എന്‍. പ്രശാന്ത് മറ്റൊരു വാഗ്ദാനവുമായി രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുക എന്ന ആഹ്വാനവുമായി കളക്ടര്‍ എത്തിയിരിക്കുന്നത്.

കോഴിക്കോട്‌ ജില്ലയിലെ കുളങ്ങളും കനാലുകളും മറ്റും വൃത്തിയാക്കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലുടെ അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. 

'നല്ലോണം കുളം കോരിയാല്‍ ബിരിയാണി വാങ്ങിത്തരാം' എന്നാണ്‌ കളക്‌ടര്‍ എഫ്‌.ബിയില്‍ കുറിച്ചിരിക്കുന്നത്‌.

കളക്‌ടറുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് ഇങ്ങനെ;

സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്‌. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ്‌ സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്‌.

പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക്‌ വേണ്ടി ഒരു പമ്പ്‌ വാടകക്ക്‌ എടുക്കാനും അനുമതിയുണ്ട്‌. ഒരു പദ്ധതിക്ക്‌ ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത്‌ എന്ന്‌ മാത്രം.

താല്‌പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ്‌ അസ്സോസിയേഷനുകളൊ ഉണ്ടെങ്കില്‍ ജില്ലാ കളക്‌ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക്‌ ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്‌. ബിരിയാണി സര്‍ക്കാരിന്റെ വക.എന്താ ഒരു കൈ നോക്കുന്നോ?

Read More >>