തണുത്ത കാലാവസ്ഥ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ചാര്‍ജ്ജിനെ ബാധിക്കും

ലണ്ടന്‍: മഞ്ഞുകാലത്തെ പൂജ്യത്തിനു താഴേക്കെത്തുന്ന താപനില  നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങള്‍...

തണുത്ത കാലാവസ്ഥ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ചാര്‍ജ്ജിനെ ബാധിക്കും

Checking-battery-life-on-an-unknown-smartphone

ലണ്ടന്‍: മഞ്ഞുകാലത്തെ പൂജ്യത്തിനു താഴേക്കെത്തുന്ന താപനില  നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഉയര്‍ന്ന ചൂട് സ്മാര്‍ട്ട്ഫോണുകള്‍ക്ക് അത്ര നല്ലതല്ല എന്ന് കുറച്ചു നാള്‍ക്ക് മുന്‍പ് ഒരു പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വലിയ തണുപ്പുള്ള കാലാവസ്ഥയും സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററികളെ സാരമായി ബാധിക്കും എന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത് വരുന്നത്.


മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ചൂട് കൂടുമ്പോള്‍ ബാറ്ററിയുടെ ആന്തരിക പ്രതിരോധം കൂടുന്നു. ഇത് അവയുടെ കാര്യക്ഷമത കുറയാനും കാരണമാകുന്നു. ചൂട് കുറയുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുക എന്നും സാധാരണ താപനിലയില്‍ ലഭിക്കുന്നതിന്റെ പകുതി ബാറ്ററി ലൈഫ് മാത്രമേ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ലഭിക്കൂകയുള്ളൂ എന്നും വിദഗ്തര്‍ പറയുന്നു.

തങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെസുരക്ഷിതമായ താപനില പൂജ്യം ഡിഗ്രയ്ക്കും മുപ്പത്തഞ്ച് ഡിഗ്രിയ്ക്കും ഇടയ്ക്കാണെന്ന് ആപ്പിള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് ഒട്ടു മിക്ക ഫോണുകള്‍ക്കും വേണ്ട സുരക്ഷിതമായ താപനില എന്ന് വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.

Read More >>