മാണി കുറ്റവിമുക്തനാകുന്നു; മന്ത്രി സ്ഥാനത്ത് തിരിച്ച് എത്തിയേക്കും

തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്‌തനാകുന്നു. കേസില്‍ തുടരന്വേഷണം നടത്തിയ വിജിലന്‍സ്‌ എസ്‌.പി സുകേശന്‍  വിജിലന്‍സ്‌...

മാണി കുറ്റവിമുക്തനാകുന്നു; മന്ത്രി സ്ഥാനത്ത് തിരിച്ച് എത്തിയേക്കും

maxresdefault1

തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്‌തനാകുന്നു. കേസില്‍ തുടരന്വേഷണം നടത്തിയ വിജിലന്‍സ്‌ എസ്‌.പി സുകേശന്‍  വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മാണിക്ക് എതിരെയുള്ള തെളിവുകള്‍ പൂര്‍ണവും വിശ്വാസയോഗ്യവും അല്ല എന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുള്ളത്.

കേസില്‍ മുന്‍പ് കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന്‌ എന്നും രണ്ടാമത് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞ പലതും ആദ്യ അന്വേഷണത്തില്‍ വിട്ടുപോയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പാലായിലെ മാണിയുടെ വീട്ടില്‍ പണം കൊണ്ടുവന്നു എന്നതിന്‌ തെളിവുകള്‍ ലഭിച്ചുവെന്നാണ്‌ ആദ്യ അന്വേഷണത്തില്‍ കണ്ടത്‌. എന്നാല്‍, പണവുമായി മാണിയുടെ വീട്ടിലെത്തിയെന്ന്‌ മൊഴി നല്‍കിയ ബാര്‍ ഉടമ സജി ഡൊമനിക്‌ സംഭവസമയം പൊന്‍കുന്നത്ത്‌ ആയിരുന്നുവെന്ന്‌ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതുപോലെ തന്നെ മന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പണമെത്തിച്ച സംഭവത്തിലും ഇതിന്‌ തലേന്ന്‌ രാത്രി എട്ടരയ്‌ക്ക് തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിന്‌ സമീപത്തുവച്ച്‌ 35 ലക്ഷം കൈമാറിയെന്ന സംഭവത്തിലും പ്രധാനമൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂച്ചിപിക്കുന്നു.

തുടരന്വേഷണത്തിന്‌ കൂടുതല്‍ തെളിവില്ലെന്നും മാണിയെ പ്രോസിക്യൂട്ട്‌ ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും വിജിലന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതെ സമയം, മാണിയെകുറ്റ വിമുക്തനക്കാന്‍ വിജിലന്‍സ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അദ്ദേഹം കുറ്റവിമുക്തനായാല്‍  മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. അങ്ങനെയെങ്കില്‍ അടുത്ത ബജ്ജറ്റ് അവതരിപിക്കാന്‍ മാണി തിരികെ യുഡിഎഫ് മന്ത്രി സഭയില്‍ എത്തുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

Read More >>