സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല: മുനവറലി തങ്ങൾ

കോഴിക്കോട്: താന്‍ ഒരിക്കലും സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒരു മാഗസിന് നൽകിയ...

സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല: മുനവറലി തങ്ങൾnew

കോഴിക്കോട്: താന്‍ ഒരിക്കലും സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമ ഹറാമല്ലെന്ന എന്ന് പറഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വിജ്ഞാന പ്രദമായ ചില ഡോക്യുമെൻററികൾ സമൂഹത്തിൽ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നും മാത്രമാണ് താന്‍ പറഞ്ഞത് എന്നും അത് ചിലര്‍ വളച്ചു ഓടിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും താൻ രേഖപ്പെടുത്തിയിട്ടില്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.


സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല. അത് വലിയ കലയാണ്. ഏതൊരു മുസ് ല്യാരോട് ചോദിച്ചാലും മമ്മൂട്ടിയെ കുറിച്ച് അറിയാതിരിക്കില്ലെന്നുമാണ് അഭിമുഖത്തിലെ പരാമർശങ്ങൾ.

ഇത് വാർത്തയാകുകയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് ഇക്കാര്യം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്.

Read More >>