മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: സോളാര്‍ കമ്മിഷന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും  ഒരു കോടി തൊണ്ണുറ് ലക്ഷം രൂപ മുഖ്യമന്ത്രിക്കും  40 ലക്ഷം രൂപ ആര്യാടനും കോഴ നല്‍കിയെന്ന സ...

മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

SARITHA-S-NAIR-FACEBOOK-SEL

കൊച്ചി: സോളാര്‍ കമ്മിഷന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും  ഒരു കോടി തൊണ്ണുറ് ലക്ഷം രൂപ മുഖ്യമന്ത്രിക്കും  40 ലക്ഷം രൂപ ആര്യാടനും കോഴ നല്‍കിയെന്ന സരിതയുടെ ആരോപണത്തെ അടിസ്ഥാനമാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി ജോസഫ് എന്ന പൊതുപ്രവര്‍ത്തകന്‍ കൊടുത്ത ഹര്‍ജിയില്‍ ഇരുവര്‍ക്കുമെതിരെ  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ കോടതിയുടെ നിര്‍ദ്ദേശം.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും പ്രധാന മന്ത്രിയായാലും മുഖ്യമന്ത്രിയായാലും നിയമം ഒന്ന് തന്നെയെന്നും കോടതി വ്യക്തമാക്കി.കേസിലെ പ്രാരംഭ വാദങ്ങള്‍ തുടങ്ങും മുന്‍പാണ് കോടതിയുടെ ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. അസാധാരണമായ സാഹചര്യത്തില്‍ തങ്ങള്‍ അസാധാരണമായ വിധി പുറപ്പെടുവിക്കുകയാണ് എന്നാണ് ഇതിനെ കുറിച്ച് കോടതി പറഞ്ഞത്.

മുന്‍പ് ഒരു ടിവി ചാനലില്‍ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ബാര്‍ കോഴയില്‍ കെ.എം മാണിക്ക് എതിരെയും കെ. ബാബുവിന് എതിരെയും അന്വേഷണം പ്രഖ്യാപിച്ചത്. സമാന വഴിയിലൂടെയാണ് സരിതയുടെ വെളിപ്പെടുത്തലുകളും  നീങ്ങുന്നത്.

ആരോപണങ്ങള്‍ കൊണ്ട് ആക്ഷേപിച്ചു തന്നെ പുറത്താക്കാന്‍ സാധിക്കുകയില്ലയെന്നും ആരോപണം ശരിയെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.


Read More >>