സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഇന്ന് ഹാജരാകും

തിരുവനന്തപുരം:  തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ പതിനൊന്നു മണിക്ക്  സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. സരിത. എസ്. നായര...

സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഇന്ന് ഹാജരാകും

oomman chandi

തിരുവനന്തപുരം:  തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ പതിനൊന്നു മണിക്ക്  സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. സരിത. എസ്. നായരും ബിജു രാധാകൃഷ്ണനും നടത്തിയ സോളാര്‍ തട്ടിപ്പിലും സാമ്പത്തിക ഇടപാടുകളിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും, മറ്റ് മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് നിയമസഭയ്‌ക്കകത്തും പുറത്തും ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ കമ്മീഷന്‍റെ വിസ്താരത്തില്‍ പങ്കെടുത്ത സാക്ഷികളായ ക്വാറി ഉടമ ശ്രീധരന്‍ നായര്‍, വ്യവസായി എം. കെ. കുരുവിള, പെരുമ്പാവൂരിലെ സജാദ് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക്  സോളാര്‍ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.


ഇതിന്‍റെ  അടിസ്ഥാനത്തില്‍  'കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ എട്ട് ബി' പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കുകയും, അദ്ദേഹം കമ്മീഷന് മുന്നാകെ ഹാജരാകാന്‍ തയാറാണെന്ന് അഭിഭാഷകന്‍ മുഖേനെ കമ്മീഷനെ അറിയിക്കുകയും  ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളായ ടെനി ജോപ്പന്‍, ജിക്കുമോന്‍, മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരെ  കമ്മീഷന്‍ നേരത്തേ വിസ്തരിച്ചിരുന്നു.

തന്‍റെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മീഷന് ഇന്ന് മറുപടി നല്‍കിയേക്കും. സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഇന്ന് മറുപടി നല്‍കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.

Read More >>