വിൻഡീസ് ക്രിക്കറ്റ് താരം ചന്ദർപോൾ വിരമിച്ചു

ജോർജ്ടൗൺ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ശിവ്നാരായൺ ചന്ദർപോൾ ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്...

വിൻഡീസ് ക്രിക്കറ്റ് താരം ചന്ദർപോൾ വിരമിച്ചു

130816110136_1-Shivnarine-Chanderpaul-Getty

ജോർജ്ടൗൺ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ശിവ്നാരായൺ ചന്ദർപോൾ ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 41 കാരനായ ചന്ദർപോൾ 2015 മെയ് മാസത്തിന് ശേഷം വെസ്റ്റ് ഇൻഡീസ് ടീമിൽ ഇടം പിടിച്ചിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ജൂണിൽ തന്നെ ചന്ദർപോൾ നല്‍കിയിരുന്നു. പിന്നീട് ഒരിക്കല്‍ കൂടി ടീമില്‍ എത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും സെലക്ടര്‍ന്മാര്‍ അവസരം നിഷേധിക്കുകയായിരുന്നു.

164 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ചന്ദർപോൾ 11,867 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. റൺ വേട്ടയിൽ വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറക്ക് തൊട്ടുപിറകിലാണ് ചന്ദർപോൾ.

Read More >>