ചന്ദ്രബോസ് വധക്കേസ് വിധി ഇന്ന്

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ശോഭസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാം ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍...

ചന്ദ്രബോസ് വധക്കേസ് വിധി ഇന്ന്

26trmkm03-chand_ki_2598501f

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ശോഭസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാം ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍  ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

മുഹമ്മദ് നിസാം കുറ്റക്കാരനാണോ അല്ലയോ എന്ന് ഇന്ന് കോടതി വ്യക്തമാക്കുമെങ്കിലും ശിക്ഷ ഇന്ന് ഉണ്ടായേക്കില്ല. വിധി സംബന്ധിച്ച ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരത്തിനായി  ശിക്ഷ വിധിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാനാണ് സാധ്യത.


നേരത്തെ കേസില്‍ നിസാമിന്‍റെ ജാമ്യപേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി  31നകം വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് വിചാരണ തടസപ്പെടുത്താനും, വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ശ്രമവുമുണ്ടായെങ്കിലും ഹൈകോടതിയും, സുപ്രീംകോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും, ആക്രമിച്ചും പരുക്കേല്‍പ്പിച്ചത്.  ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു.

Read More >>