ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റക്കാരന്‍

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ  ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊഹമ്മദ്‌  നിസാം കുറ്റക്കാരനാണ്...

ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റക്കാരന്‍

26trmkm03-chand_ki_2598501f

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ  ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊഹമ്മദ്‌  നിസാം കുറ്റക്കാരനാണ് എന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങള്‍ നിസാം ചെയ്തതായി ബോധ്യപെട്ടു എന്ന് കോടതി പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭ സിറ്റിയിലെ താമസക്കാരനായ നിസാം ചന്ദ്രബോസിനെ ആഡംബര കാറുകൊണ്ടിടിച്ചും പരുക്കേല്‍പ്പിച്ചതും. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. കേസില്‍ സുപ്രീം കോടതി വരെ പോയി രക്ഷപെടാന്‍ നിസാം ശ്രമിച്ചുവെങ്കിലും എത്രയും വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി നിസാമിനെ കുറ്റകാരനായി കോടതി വിധിക്കുകയായിരുന്നു.


കേരള മനസാക്ഷി കണ്ട ഏറ്റവും പൈശാചികമായ കുറ്റം എന്നാണ് കോടതി ഈ കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്. നിസാമിനു എന്ത് ശിക്ഷ നല്കണം എന്ന കാര്യത്തില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നിസാമിനു നല്‍കണമെന്നും പ്രതി സമൂഹത്തിന് ഒരു ആപത്താണ് എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നിസാം ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരണം നല്‍കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംഭവം യാദൃശ്ചികമായി സംഭവിച്ചതാണ് എന്നും നിസാം മനപൂര്‍വ്വം ചെയ്തത് അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.