താരക്രിക്കറ്റ്; കേരള സ്ട്രൈക്കേഴ്സിനെ കളത്തില്‍ ബാല നയിക്കും

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആറാം സീസണ് ഈ  വരുന്ന ശനിയാഴ്ച തുടക്കമാകും. ഇന്ത്യന്‍ സിനിമയിലെ താര രാജാക്കന്മാര്‍ ക്രിക്കറ്റ് കളത്തില്‍...

താരക്രിക്കറ്റ്; കേരള സ്ട്രൈക്കേഴ്സിനെ കളത്തില്‍ ബാല നയിക്കും

Kerala-Strikers-2016-Team-Members-Announced

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആറാം സീസണ് ഈ  വരുന്ന ശനിയാഴ്ച തുടക്കമാകും. ഇന്ത്യന്‍ സിനിമയിലെ താര രാജാക്കന്മാര്‍ ക്രിക്കറ്റ് കളത്തില്‍ ഇറങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ജനുവരി 23 മുതല്‍ ഫെബ്രുവരി 14വരെ എല്ലാ ശനി-ഞായര്‍ ദിവസങ്ങില്‍ ആണ് നടക്കുന്നത്.

23ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് കര്‍ണാടക ബുള്‍ഡോസേഴ്സിനെ നേരിടും. മോഹന്‍ലാല്‍ നയിക്കുന്ന അമ്മ കേരള സ്ട്രൈക്കേഴ്സിന്‍റെ പ്ലെയിങ് ക്യാപ്റ്റന്‍ ബാലയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും സിസിഎല്‍ മത്സരങ്ങള്‍ നടക്കും.


കര്‍ണാടക ബുള്‍ഡോസേഴ്സ്-തെലുങ്കു വാരിയേഴ്സ്, കേരള സ്ട്രൈക്കേഴ്സ്- ചെന്നൈ റൈനോസ് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആണ് കൊച്ചിയില്‍ നടക്കുക.  ഫെബ്രുവരി 13ന് സെമിഫൈനലും 14ന് ഫൈനലും നടക്കും. 

കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ടീമില്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയും ഇടം കണ്ടെത്തിയിട്ടുണ്ട് എങ്കിലും ഇവര്‍ എല്ലാ കളിക്കും ഉണ്ടാവില്ലയെന്നു ടീം മാനേജര്‍ ഇടവേള ബാബു അറിയിച്ചു.

കേരള സ്ട്രൈക്കേഴ്സ് ടീം: മോഹന്‍ ലാല്‍ (ക്യാപ്റ്റന്‍), ബാല, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, റിയാസ് ഖാന്‍, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, സുരേഷ് നായര്‍, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്‍, ശ്രീജിത്ത് രവി, മുന്ന, അരുണ്‍ ബെന്നി, ഷെരീഫ് റഹ്മാന്‍, മദന്‍ മോഹന്‍.