സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്നു തുടക്കം

ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്‍റെ ആറാം സീസണ്‍ ഇന്നു വൈകുന്നേരം  ബംഗലൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്നു തുടക്കം

Kerala-Strikers-2016-Team-Members-Announced

ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്‍റെ ആറാം സീസണ്‍ ഇന്നു വൈകുന്നേരം  ബംഗലൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. മോഹന്‍ലാല്‍ നയിക്കുന്ന   കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ  പ്ലെയിംഗ്‌ ക്യാപ്‌റ്റന്‍ സ്ഥാനം വഹിക്കുന്നത് നടന്‍ ബാലയാണ്. ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള , വിനു മോഹന്‍,റിയാസ് ഖാന്‍ എന്നിവര്‍ ടീമിലുണ്ട്.

ഉദ്‌ഘാടനത്തിനു  ശേഷം ഇന്നു  വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ 'അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്' 'തെലുങ്ക്‌ വാരിയേഴ്‌സിനെ' നേരിടും. ജനുവരി 31ന് കേരള ടീം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തില്‍ 'കര്‍ണാടക ബുള്‍ഡോസേഴ്സിനെ' നേരിടും.


ഇത്തവണ ലീഗില്‍ നിന്നും പിന്മാറിയ മഹാരാഷ്‌ട്ര ടീമിന്‌ പകരമായി 'പഞ്ചാബ്‌ ഡി ഷേറിനെ' ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലീഗില്‍ നിന്നും സ്വരൂപിക്കുന്ന  വരുമാനത്തിന്‍റെ ഒരു വിഹിതം ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ നല്‍കാനാണ്‌ തീരുമാനം. ഫെബ്രുവരി 14 ന്‌ ഹൈദരാബാദിലാണ്‌ ഫൈനല്‍.

Read More >>