തിരുനെല്‍വേലിയില്‍ വാഹനാപകടം; പതിനൊന്ന് മരണം

നാഗര്‍കോവില്‍ : തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ബസ് അപകടത്തില്‍പ്പെട്ട് 11 പേര്‍ മരിച്ചു. ഇവരില്‍ എട്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു.മരിച്ചവര...

തിരുനെല്‍വേലിയില്‍ വാഹനാപകടം; പതിനൊന്ന് മരണം

new

നാഗര്‍കോവില്‍ : തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ബസ് അപകടത്തില്‍പ്പെട്ട് 11 പേര്‍ മരിച്ചു. ഇവരില്‍ എട്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു.മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. പത്തു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ നാഗര്‍കോവിലിനു സമീപമുള്ള കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

കാരയ്ക്കലില്‍ നിന്ന് വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേയ്ക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം വലിയതുറ, പൂന്തൂറ സ്വദേശികളാണ് ബസിലുണ്ടായിരുന്നവരില്‍ ഏറെയും.

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് റോഡിലെ റിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ബസില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പുലര്‍ച്ചെയായതിനാല്‍ അപകടം നടന്നത് ഏറെനേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പെട്ടത്. പ്രദേശവാസികളാണ് അപകടവിവരം പോലീസിനെ അറിയിച്ചത്.

Read More >>