തിരകള്‍ കാണാതായ കേസിന്‍റെ അന്വേഷണം സി.ബി.ഐ.ക്ക്

കൊച്ചി: ദേശിയ റൈഫിള്‍ അസോസിയേഷനില്‍ നിന്നും, സംസ്ഥാന അസോസിയേഷന്‍ മുഖേന മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ ലക്ഷക്കണക്കിനു തിരകള്‍ കാണാതായെന്ന കേസിന്‍റെ...

തിരകള്‍ കാണാതായ കേസിന്‍റെ അന്വേഷണം സി.ബി.ഐ.ക്ക്

CO2-air-rifle

കൊച്ചി: ദേശിയ റൈഫിള്‍ അസോസിയേഷനില്‍ നിന്നും, സംസ്ഥാന അസോസിയേഷന്‍ മുഖേന മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ ലക്ഷക്കണക്കിനു തിരകള്‍ കാണാതായെന്ന കേസിന്‍റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും,എന്നാല്‍ കേസിന്‍റെ ദേശിയ പ്രാധാന്യം പരിഗണിച്ചാണ് സി.ബി.ഐ.യെ നിയോഗിക്കുന്നത് എന്നും ഹൈക്കോടതി പറഞ്ഞു.

സി.ബി.ഐ. യെ അമിതഭാരമായി കണക്കാക്കേണ്ടതില്ല.സംസ്ഥാന പോലീസ് സി.ബി.ഐ.ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ്‌ ബി.കമാല്‍പാഷ വ്യക്തമാക്കി.


കോട്ടയം ജില്ല അസോസിയേഷന്നുന മുന്‍വര്‍ഷങ്ങളില്‍ വാങ്ങിയ ഒന്നര ലക്ഷം തിരകളാണ് കാണാതെ പോയത്.വന്യ മൃഗങ്ങളെ വെട്ടയാടുന്നവര്‍ക്കോ,മാവോയിസ്റ്റുകള്ക്കോ തിരകള്‍ ലഭിച്ചിരിക്കാം എന്ന് ആരോപിച്ചു കൊല്ലം ജില്ല റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി സജു ദാസ് ആണ് ഹര്ജ്ജി സമര്‍പ്പിച്ചിരിക്കുന്നത്.

അതീവ പ്രാധാന്യമുള്ള വിഷയമാണിത് എന്നും തിരകള്‍ ദുരുപയോഗം ചെയ്തു എന്ന് വന്നാല്‍, തീവ്രവാദികളുടെ പക്കല്‍ പോലും എത്താന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.ദേശിയ താല്പര്യത്തിന്നു വിരുദ്ധമായ നിലപാടുകള്‍ ആവും ഇത്. ദേശിയ സുരക്ഷ മുന്‍നിര്‍ത്തിയാണ് അന്വേഷണം കൈ മാറുന്നത് എന്നും ഹൈക്കോടതി വിശദീകരിച്ചു.