ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി:  ബിഎസ്എന്‍എല്ലില്‍ നിന്നും ഉപഭോകതാക്കള്‍ കൂട്ടത്തോടെ മറ്റു സ്വകാര്യ ടെലിക്കോം കമ്പനികള്‍ തേടി പോകുന്നതിനു ഒരു തടയിടാന്‍ ബിഎസ്എന്‍എല്‍...

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍

bsnl-600px-indiantelecomnews

ന്യൂഡല്‍ഹി:  ബിഎസ്എന്‍എല്ലില്‍ നിന്നും ഉപഭോകതാക്കള്‍ കൂട്ടത്തോടെ മറ്റു സ്വകാര്യ ടെലിക്കോം കമ്പനികള്‍ തേടി പോകുന്നതിനു ഒരു തടയിടാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചും കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചുമാണ് ബിഎസ്എന്‍എല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്.

ഇനി മുതല്‍ പുതുതായി കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്ക് കോള്‍ നിരക്കില്‍ എണ്‍പത് ശതമാനം വരെ കുറവ് ലഭിക്കും.  നിലവിലെ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. സെക്കന്‍ഡ് ബില്ലിംഗിലും മിനിറ്റ് ബില്ലിംഗിലും കോള്‍ റേറ്റ് കുറച്ചിട്ടുണ്ട്.


നിലവിലെ വരിക്കാര്‍ക്ക് ഇന്ന് മുതല്‍ കോള്‍ നിരക്കില്‍ 80 ശതമാനം കുറവ് ലഭിക്കും. ആദ്യത്തെ രണ്ട് മാസമായിരിക്കും 80% വരെയുള്ള കുറവ് ലഭിക്കുക. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരാതികള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

250 സൗജന്യകോളുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന 375 രൂപയുടെ ലാന്റ്‌ലൈന്‍ പ്ലാനാണ് മറ്റൊരു ബിഎസ്എന്‍എല്‍ ഓഫര്‍. ലോക്കല്‍, എസ്ടിഡി, മറ്റ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയിലേക്ക് ഈ സൗജന്യകോളുകള്‍ ബാധകമാണ്. 250ന് ശേഷമുള്ള വിളികള്‍ക്ക് 60 പൈസമുതല്‍ ഒരുരൂപ വരെയുള്ള സ്ലാബുകളിലേക്ക് ചാര്‍ജ് മാറും. നിലവില്‍ ലാന്റ്‌ലൈന്‍ പ്ലാനുകള്‍ നല്‍കുന്ന സൗജന്യകോളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമാണ്.

ജനുവരി 31 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കും. പുതിയ ലാന്റ്‌ലൈന്‍, ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്കായി ടോള്‍ ഫ്രീ നമ്പറായ 1993 ഏര്‍പ്പെടുത്തി. സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ ഉപഭോക്താവിനെ നേരിട്ട് സമീപിച്ച് പ്ലാനുകള്‍ വിശദീകരിക്കും. വേഗതയേറിയ ബ്രോഡ്ബാന്റ് ലഭ്യമാകുന്നതിനും പ്ലാനുകളില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

പ്ലാന്‍ 88ല്‍ ബിഎസ്എന്‍എല്ലിലേക്കുള്ള എല്ലാ എസ്ടിഡി,ലോക്കല്‍ വിളികള്‍ക്കും മിനിറ്റിന് 10 പൈസയായിരിക്കും നിരക്ക്. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള എസ്ടിഡി, ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് 30 പൈസയും പ്ലാന്‍ 42ല്‍ ബിഎസ്എന്‍എല്ലിലേക്കുള്ള എസ്ടിഡി, ലോക്കല്‍ കോളുകള്‍ക്ക് മൂന്ന് സെക്കന്റിന് ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മൂന്ന് സെക്കന്റിന് രണ്ട് പൈസയുമാണ് പുതുക്കിയ നിരക്ക്.Story by
Read More >>