ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഇനി മുതല്‍ വിദേശ വനിതകള്‍ രാജ്യത്തിന് പുറത്ത് - ബ്രിട്ടന്‍

ബ്രിട്ടീഷ്‌ ഭരണകൂടം നടത്തുന്ന ഇംഗ്ലീഷ് പരീക്ഷ വിജയിക്കാത്ത കുടിയേറ്റ വനിതകള്‍ രാജ്യം വിട്ടു പോകേണ്ടി വരുമെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌...

ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഇനി മുതല്‍ വിദേശ വനിതകള്‍ രാജ്യത്തിന് പുറത്ത് - ബ്രിട്ടന്‍

burkaSUM_1927572b

ബ്രിട്ടീഷ്‌ ഭരണകൂടം നടത്തുന്ന ഇംഗ്ലീഷ് പരീക്ഷ വിജയിക്കാത്ത കുടിയേറ്റ വനിതകള്‍ രാജ്യം വിട്ടു പോകേണ്ടി വരുമെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍. രാജ്യത്ത് 2 വര്‍ഷത്തില്‍ അധികമായി താമസിക്കുന്ന സ്ത്രീകള്‍ക്കായിരിക്കും പരീക്ഷ അഭിമുഖീകരിക്കേണ്ടി വരിക. ഈ നിയമത്തിലൂടെ ബ്രിട്ടന്‍  ശ്രമിക്കുന്നത് രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ജനസംഖ്യ നിയന്ത്രമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വാര്‍ത്ത സാധൂകരിക്കുന്ന രീതിയിലുള്ള പ്രഖ്യാപനം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി.


ബ്രിട്ടനില്‍ താമസിക്കുന്ന മുസ്ലിം വനിതകളില്‍ 190,000 പേര്‍ ഇംഗ്ലീഷ് ഒട്ടും അറിയാത്തവരും അല്‍പ്പ സ്വല്‍പ്പം മാത്രം സംസാരിക്കുന്നവരാണ്. പലരും അടിസ്ഥാനപരമായി എന്തെങ്കിലുമൊക്കെ അറിഞ്ഞുവച്ചുകൊണ്ടാണ് രാജ്യത്തേക്ക് വരുന്നത്. ഇവരുമായി ഭര്ത്താക്കന്മാര്ക്ക് ആശയവിനിമയം നടത്താന്‍ പോലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ബ്രിട്ടനിലേക്ക് വരുന്നവര്ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഭാഷ അറിയാത്ത അവസ്ഥ രാജ്യത്ത് ഉണ്ടാകുന്നത് നല്ലതല്ല. അതുകൊണ്ട് സര്ക്കാര്‍ ഈ പ്രത്യേക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്ക്കും അതു മെച്ചപ്പെടുത്താന്‍ തയ്യാറായവരെയുമാണ് സര്ക്കാ ര്‍ ലക്ഷ്യം വയ്ക്കുന്നത്. നിങ്ങള്‍, നിങ്ങളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതു നിങ്ങളെ ഈ രാജ്യത്ത് നിലനിര്ത്തുനന്നതിന് തടസമാകും. കാമറൂണ്‍ വാര്ത്ത കുറിപ്പില്‍ എഴുതി.

സ്പൌസല്‍ വിസയില്‍ രാജ്യത്തില്‍ എത്തുന്ന മുസ്ലിംവനിതകളുടെ കുടിയേറ്റം ഗണ്യമായ തോതില്‍ ഈ ഭാഷ പരീക്ഷയില്‍ കൂടി നിയന്ത്രിക്കാം എന്ന് ബ്രിട്ടന്‍ കരുതുന്നു. 8 മില്യണാണ് ഇത്തരമൊരു ഇംഗ്ലീഷ് പരിജ്ഞാന ടെസ്റ്റിനായി ബ്രിട്ടന്‍ ചെലവാക്കുന്നത്. ഈ വര്ഷം ഒക്ടോബര്‍ മുതല്‍ സ്പൗസല്‍ വീസയില്‍ എത്തുന്ന സ്ത്രീകള്‍ സര്ക്കാര്‍ ഏര്പ്പെടുത്തുന്ന പരീക്ഷയില്‍ പങ്കെടുക്കണം. ഇതില്‍ വിജയിച്ചാല്‍ മാത്രമെ അവര്ക്ക് രാജ്യത്ത് തുടരാന്‍ കഴിയുകയുള്ളൂ.
കാമറൂണിന്റെ ഈ പ്രസ്താവന മുസ്ലിം സംഘടനകളെ പ്രകോപിതരാക്കിയിട്ടുണ്ട്.മുസ്‌ലിമുകള്‍ എല്ലാം തീവ്രവാദികള്‍ ആണെന്ന് കാമറൂണ്‍ കരുതുന്നുണ്ടോ എന്നാണ് അവരുടെ ചോദ്യം.മുസ്ലിമുകളെ കരി വാരി തേക്കുന്ന ഈ നയം പിന്‍ വലിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍,വിദേശികളെ വിവാഹം ചെയ്യുന്ന ബ്രിട്ടന്റെു പൌരന്മാരും ബ്രിട്ടന്‍ നിയമത്തെ കുറിച്ച് ബോധവാന്മാര്‍ ആകണം എന്നും കാമറൂണ്‍ ഉപദേശിക്കുന്നു.ഇല്ലെങ്കില്‍ തിക്തമായ ജീവിത സാഹചര്യന്ങ്ങള്‍ ആകും അവര്ക്ക് നേരിടേണ്ടി വരുന്നത്. ബ്രിട്ടന്‍ ഏര്പ്പെ്ടുത്തിയിരിക്കുന്ന ഈ നിയന്ത്രണം തീവ്ര വാദവുമായി ഒരു തരത്തിലും ബന്ധപ്പെടുതേണ്ടതിലെന്നും, രാജ്യത്തിന്റെ് ഉന്നമനതിന്നു വേണ്ടിയുള്ള നടപടികളായി ഇതിനെ മനസിലാക്കണം എന്നും കാമറൂണ്‍ ആവശ്യപ്പെടുന്നു.

Read More >>