നേതാജിയെക്കുറിച്ച് നാം മറന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു ‘ബോസ് ദി ഫോര്‍ഗട്ടെന്‍ ഹീറോ’

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ജീവിതത്തെ ആസ്പദമാക്കി ശ്യാം ബെനഗല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബോസ് ദി ഫോര്‍ഗട്ടെന്‍ ഹീറോ’.സ്വാതന്ത്ര്യത്തിന്...

നേതാജിയെക്കുറിച്ച് നാം മറന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു ‘ബോസ് ദി ഫോര്‍ഗട്ടെന്‍ ഹീറോ’

bosetheforgottenhero208

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ജീവിതത്തെ ആസ്പദമാക്കി ശ്യാം ബെനഗല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബോസ് ദി ഫോര്‍ഗട്ടെന്‍ ഹീറോ’.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നേതാജിയുടെ ധീരോജ്വലമായ ഉദ്യമങ്ങള്‍ അനാവരിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. നേതാജിയെക്കുറിച്ച് നാം മറന്നുപോയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍. സംഭവോജ്വലമായ നേതാജിയുടെ ജീവിതം 222 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍ ഒതുക്കി നിര്‍ത്തുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വളരെ വലിയ വെല്ലുവിളിയായിരുന്നു. നേതാജിയുടെ മരണത്തെ സംബന്ധിച്ച രഹസ്യത്തിന് ഒരു വിമാനാപകടത്തിലൂടെ ഉത്തരം നല്‍കുകയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ.


ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിനുടമയായ നേതാജിയെ പറ്റിയുള്ള സിനിമയ്ക്ക്‌ മറന്നുപോയ നായകന്‍ എന്ന് പേരിട്ടതിനു പിന്നിലും സംവിധായകന് തന്‍റേതായ കാരണങ്ങളുണ്ട്.

“ഒരു സ്വാതന്ത്ര്യ സമര പോരാളി എന്നതിലുപരി നേതാജി ഈ നാടിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഒട്ടുമുക്കാല്‍ ഇന്ത്യക്കാര്‍ക്കും അറിയില്ല. ജയ് ഹിന്ദ്‌ എന്ന മുദ്രാവാക്യം ആദ്യമായി ഉച്ചരിച്ചത് അദ്ദേഹമായിരുന്നു, സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായി രവീന്ദ്രനാഥ ടാഗോറിന്റെ ‘ജന ഗണ മന’ തിരഞ്ഞെടുത്തതും നേതാജിയായിരുന്നു, ഹിന്ദുസ്ഥാനി ദേശീയഭാഷ ആക്കണമെന്നതും അദ്ധേഹത്തിന്റെ ആഗ്രഹമായിരുന്നു.ഇതൊക്കെ എത്ര പേര്‍ക്കറിയാം അതുകൊണ്ട് തന്നെ ‘മറക്കപ്പെട്ട നായകന്‍ (ദി ഫോര്‍ഗട്ടന്‍ ഹീറോ) എന്ന തലക്കെട്ട്‌ ഈ സിനിമയ്ക്ക് എന്ത് കൊണ്ടും യോജിച്ചതാണ്,” ശ്യാം പറയുന്നു.

ഒന്നരവര്‍ഷത്തോളം നീണ്ടുനിന്ന പഠനങ്ങള്‍ക്കൊടുവിലാണ് ശ്യാം ഈ സിനിമയുടെ എഴുത്ത്പണികളിലേക്ക് കടന്നത്‌. പഠനങ്ങളുടെ ഭാഗമായി നേതാജിയുടെ ജാപ്പനിസ് പരിഭാഷകരെ ശ്യാം കണ്ടിരുന്നു. തന്‍ നേതാജിയെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത‍കള്‍ വന്നത് മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേതാജിയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തനിക്കറിയാത്തവരില്‍ നിന്നുപോലും കത്തുകളും ഫോണ്‍കോളുകളുമായി തന്നെ തേടി വന്നതായി ശ്യാം പറഞ്ഞു.

1941 ഏപ്രില്‍ മുതല്‍ 1943 ഫെബ്രുവരി വരെ നേതാജി ജര്‍മനിയില്‍ താമസിച്ചതിനു തെളിവുകളുണ്ട്. 1943 ഫെബ്രുവരി 8ന് ഭാര്യയെയും മകനെയും ജര്‍മനിയില്‍ തന്നെ നിര്‍ത്തി നേതാജി ഒറ്റയ്ക്ക് ജര്‍മ്മനി വിട്ടു. ഭാഗ്യവശാല്‍ നേതാജി അന്ന് സഞ്ചരിച്ച അതേ മോഡല്‍ യു ബോട്ട് തന്നെ ഷൂട്ടിങ്ങിനായി ശ്യാമിന് ലഭിച്ചു. നേതാജിയുടെ വേഷം ചെയ്യുന്നതിനായി അദ്ദേഹത്തിന്‍റെ 2 അനന്തരവരേ തന്നെ തിരഞ്ഞെടുത്തെങ്കിലും കഥാപാത്രത്തിന് യോജിയ്ക്കാത്തതിനാല്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. പിന്നീടാണ് സച്ചിന്‍ ഖേദെക്കറിനെ ഈ സ്ഥാനത്തേയ്ക്കായി തിരഞ്ഞെടുത്തത്.